സ്വര്‍ണ്ണം കടത്തിയ ബാഗേജ് കോഴിക്കോട് വിമാനത്താവളത്തില്‍ ഉപേക്ഷിച്ച് കാസര്‍കോട് സ്വദേശി മുങ്ങി
Aug 30, 2015, 08:10 IST
കോഴിക്കോട്: (www.kasargodvartha.com 30/08/2015) സ്വര്‍ണ്ണം കടത്തിയ ബാഗേജും സ്യൂട്ട് കേസും കോഴിക്കോട് വിമാനത്താവളത്തില്‍ ഉപേക്ഷിച്ച് കാസര്‍കോട് സ്വദേശി മുങ്ങി. ഉപേക്ഷിക്കപ്പെട്ട സ്യൂട്ട് കേസില്‍നിന്ന് 650 ഗ്രാമും, ബാഗേജില്‍നിന്ന് 320 ഗ്രാമും ഉള്‍പ്പെടെ 23 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം കണ്ടെടുത്തു.
കഴിഞ്ഞ ദിവസം രാവിലെയാണ് ദുബൈയില്‍ നിന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസര്‍കോട് സ്വദേശി മര്‍ക്കള അബ്ദുര്‍ റഹ് മാന്‍ (30) കസ്റ്റംസിന്റെ പിടിയിലാകുമെന്ന് ഉറപ്പായതോടെ ബാഗേജും സ്യൂട്ട് കേസും വിമാനത്താവളത്തിലുപേക്ഷിച്ചത്. അബ്ദുര്‍ റഹ് മാന്‍ കൊണ്ടുവന്ന സ്യൂട്ട്കേസിന്റെ 22 ഭാഗങ്ങള്‍ സ്വര്‍ണംകൊണ്ട് നിര്‍മിച്ചിരുന്നതാണ്. മെര്‍ക്കുറിയും അലുമിനിയവും ഉപയോഗിച്ച് ആവരണം ചെയ്ത നിലയിലായിരുന്നു. വാതിലിനുള്ള വിജാഗിരിയുടെ ഉള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
അബ്ദുര്‍ റഹ് മാന്‍ സന്ദര്‍ശകവിസയില്‍ ദുബൈയിലേക്കുപോയി തിരിച്ചുവരുമ്പോള്‍ സ്വര്ണ്ണക്കടത്തുസംഘത്തിന്റെ കെണിയിലകപ്പെട്ടതായിരിക്കാമെന്ന് സംശയിക്കുന്നുണ്ട്. സ്വര്‍ണ്ണമടങ്ങിയ സ്യൂട്ട് കേസും മറ്റും ഈ സംഘം അബ്ദുര്‍ റഹ് മാനെ ഏല്പ്പിച്ചതാകാമെന്ന് കരുതുന്നു.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ പി.എന്‍. റഷീദലി, സൂപ്രണ്ട് ഫ്രാന്‍സിസ് കോടങ്കണ്ടത്ത്, ഓഫിസര്‍മാരായ ആനന്ദ് വിക്രംസിങ്, അഭിജിത് സിങ്, ജീവനക്കാരായ എം. മുരുകന്, കെ.പി. സിന്‍സര്‍, പി.എം. ഫ്രാന്‍സിസ് തുടങ്ങിയവര്‍ ചേര്‍ന്നാണു സ്വര്‍ണം പിടികൂടിയത്. കേസ് പിന്നീട് കാസര്‍കോട് പ്രിവന്റീവ് കസ്റ്റംസിന് കൈമാറി.
Keywords: Kasaragod, Kerala, Kozhikode, gold, Karipur, Gold seized worth RS.23 lakh in Karipur Airport.
Advertisement: