സി.പി.എം. ശക്തികേന്ദ്രമായ കുണ്ടംകുഴിയില്‍ ചൊവ്വാഴ്ച ബി.ജെ.പിയുടെ പൊതുയോഗം; പോലീസ് സുരക്ഷ കര്‍ശനമാക്കും
Aug 31, 2015, 17:43 IST
കുണ്ടംകുഴി: (www.kasargodvartha.com 31/08/2015) സി.പി.എം. ശക്തികേന്ദ്രമായ കുണ്ടംകുഴിയില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് ബി.ജെ.പിയുടെ നേതൃത്വത്തില്‍ പൊതുയോഗം സംഘടിപ്പിക്കും. ബി.ജെ.പി. സംസ്ഥാന നേതാവ് എം.ടി. രമേശാണ് പൊതുയോഗം ഉദ്ഘാടനം ചെയ്യുന്നത്.
കഴിഞ്ഞദിവസം കുണ്ടംകുഴി ബദിരയില്‍ ബി.ജെ.പി. പ്രവര്ത്തകന് രാധാകൃഷ്ണന്റെ വീട് അക്രമിക്കുകയും വീടിന് മുന്നില്‍ സ്ഥാപിച്ച ബി.ജെ.പിയുടെ കൊടിമരം നശിപ്പിക്കുകയും ചെയ്തിരുന്നു. രാധാകൃഷ്ണന്റെ വീട്ടില്‍ കയറിയ സംഘം സ്ത്രീകളെ അസഭ്യംപറയുകയും കയ്യേറ്റം ചെയ്തതായും പരാതി ഉയര്‍ന്നിരുന്നു. വീടിന്റെ ജനല്‍ ഗ്ലാസുകളെല്ലാം അടിച്ചുതകര്‍ത്തിരുന്നു. അക്രമ സംഭവവുമായി ബന്ധപ്പെട്ട് 15 ഓളം പേര്‍ക്കെതിരെ ബേഡകം പോലീസ് കേസെടുത്തിട്ടുണ്ട്.
ബേഡക്കത്തെ സി.പി.എമ്മിലെ അസംതൃപ്തരായ നിരവധിപേര്‍ ബി.ജെ.പിയിലേക്ക് കടന്നുവരുമെന്ന് ബി.ജെ.പി. നേതൃത്വം പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ പൊതുയോഗ സ്ഥലത്ത് സംഘര്‍ഷസാധ്യതയുള്ളതിനാല്‍ വന്‍ പോലീസ് സന്നാഹത്തെ നിയോഗിക്കുമെന്നാണ് പോലീസ് കേന്ദ്രങ്ങള്‍ നല്കുന്ന വിവരം.
Keywords: Kasaragod, Kerala, Kundamkuzhi, BJP, Conference, CPM, Advertisement Baby Camp
Advertisement: