city-gold-ad-for-blogger
Aster MIMS 10/10/2023

പരവനടുക്കത്തെ മൃഗാശുപത്രിയിലെ ഡോക്ടറുള്‍പെടെ രണ്ടു ഡോക്ടര്‍മാര്‍ മുങ്ങിമരിച്ചു

കോളിയടുക്കം: (www.kasargodvartha.com 02/08/2015) കായലില്‍ കുളിക്കാനിറങ്ങിയ പരവനടുക്കത്തെ മൃഗാശുപത്രിയിലെ ഡോക്ടറുള്‍പെടെ രണ്ടു ഡോക്ടര്‍മാര്‍ മുങ്ങിമരിച്ചു. കൊല്ലം മേടയില്‍മുക്ക് മേടയില്‍ പടീറ്റതില്‍ ബഷീര്‍ കുഞ്ഞിന്റെ മകനും ചട്ടഞ്ചാല്‍ മലബാര്‍ ഫ്ലാറ്റില്‍ താമസക്കാരനുമായ ശിയാസ് (31), കൊല്ലം കൊറ്റംകര ആലുംമൂട് നന്ദിനിയില്‍ ശശിധരന്‍ പിള്ളയുടെ മകന്‍ അരവിന്ദ് (31) എന്നിവരാണ് മരിച്ചത്. ശിയാസ് പരവനടുക്കത്തെ മൃഗാശുപത്രിയിലെ ഡോക്ടറാണ്.

ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ബോട്ടുയാത്രക്ക് ശേഷം വേമ്പനാട്ടുകായലില്‍ കുളിക്കാനിറങ്ങിയതായിരുന്നു. പാടശേഖരത്തില്‍നിന്നുള്ള വെള്ളം പമ്പുചെയ്തുകൊണ്ടിരുന്ന സമയത്താണ് ഇവര്‍ കുളിക്കാനിറങ്ങിയത്. പമ്പിങ്ങിന്റെ ശക്തിയില്‍ ഒഴുക്കില്‍പെടുകയായിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആലപ്പുഴയില്‍ നിന്നാണ് സുഹൃത്തുക്കളായ ആറ് വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘം വേമ്പനാട്ടുകായലില്‍ ഹൗസ് ബോട്ടില്‍ ഉല്ലാസയാത്ര തുടങ്ങിയത്. വൈകിട്ട് അഞ്ചുമണിയോടെ മീനപ്പള്ളി വട്ടക്കായലില്‍ കരയോടുചേര്‍ന്ന് വള്ളം നങ്കൂരമിട്ടു. ഈ സമയത്താണ് ശിയാസും അരവിന്ദും കുളിക്കാനിറങ്ങിയത്.

കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ഇരുവരെയും രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

ശിയാസിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഭാര്യ ഗോവയിലെ മെഡിക്കല്‍ കോളജില്‍ നഴ്‌സാണ്. വിവരമറിഞ്ഞ് കാസര്‍കോട് ജില്ലയിലെ വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘം കൊല്ലത്തേക്ക് തിരിച്ചിട്ടുണ്ട്. മൂന്നു വര്‍ഷമായി പരവനടുക്കത്തെ ആശുപത്രിയിലെ ഡോക്ടറാണ് ശിയാസ്. മൃതദേഹം 11 മണിയോടെ കൊല്ലത്തെ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട ചെമ്മനാട് പഞ്ചായത്തിന്റെ എല്ലാ പദ്ധതികള്‍ക്കും മുന്‍പന്തിയിലുണ്ടായിരുന്ന ഒരാളായിരുന്നു ഡോ. ശിയാസെന്ന് ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് ആഇശ സഅദുല്ല പറഞ്ഞു. ശിയാസിന്റെ നിര്യാണത്തില്‍ ആഇശ സഅദുല്ല, വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ കല്ലട്ര, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ സറീന അബ്ദുല്ലക്കുഞ്ഞി, ഷംസുദ്ദീന്‍ തെക്കില്‍, സുഫൈജ അബൂബക്കര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ അനുശോചിച്ചു. പഞ്ചായത്തിന്റെ അനുശോചന യോഗം തിങ്കളാഴ്ച രാവിലെ 10.30 മണിയോടെ പരവനടുക്കം മൃഗാശുപത്രിയില്‍ നടക്കും.
പരവനടുക്കത്തെ മൃഗാശുപത്രിയിലെ ഡോക്ടറുള്‍പെടെ രണ്ടു ഡോക്ടര്‍മാര്‍ മുങ്ങിമരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL