യുവാവ് പുഴയില്‍ ഒഴുക്കില്‍ പെട്ട് മരിച്ചു
Jul 5, 2015, 18:41 IST
കുമ്പള: (www.kasargodvartha.com 05/07/2015) യുവാവ് പുഴയില്‍ ഒഴുക്കില്‍ പെട്ട് മരിച്ചു. പേരാല്‍ കണ്ണൂരിലെ കൃഷ്ണ - ജയന്തി ദമ്പതികളുടെ മകന് അഭിലാഷ് (27) ആണ് മരിച്ചത്. വീട്ടില്‍ ടി.വി കണ്ടുകൊണ്ടിരിക്കെ ഫോണ്‍ വന്നപ്പോള്‍ പുറത്തു പോയതായിരുന്നു അഭിലാഷ്. പിന്നീടാണ് പുഴയില്‍ ഒഴുക്കില്‍ പെട്ടതായി വിവരം ലഭിച്ചത്.
വീടിന് സമീപമുള്ള പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. കാസര്‍കോട് നിന്നുള്ള ഫയര്‍ഫോഴ്സെത്തി മൃതദേഹം പുറത്തെടുത്തു. പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
സഹോദരങ്ങള്‍: അശ്വദ്, അശ്വിന്. തേപ്പ് പണിക്കാരനാണ് മരിച്ച അഭിലാഷ്.
സഹോദരങ്ങള്‍: അശ്വദ്, അശ്വിന്. തേപ്പ് പണിക്കാരനാണ് മരിച്ച അഭിലാഷ്.
Keywords : Kasaragod, Kambar, River, Fire force, Kerala, Missing.