city-gold-ad-for-blogger
Aster MIMS 10/10/2023

പെര്‍ളയില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി റോഡില്‍ വീണു; വന്‍ദുരന്തം ഒഴിവായി

ബദിയടുക്ക: (www.kasargodvartha.com 01/07/2015) ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പെര്‍ളയില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി റോഡില്‍ വീണു. ചൊവ്വാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം. പെര്‍ള-ബദിയടുക്ക റൂട്ടില്‍ അപകടഭീഷണിയുയര്‍ത്തിയിരുന്ന കാലപ്പഴക്കം ഏറെയുള്ള ആല്‍മരമാണ് പെര്‍ളയ്ക്കടുത്ത പള്ളത്ത് നിലംപതിച്ചത്.

ബസുകള്‍ അടക്കം ദിനം പ്രതി നൂറുകണക്കിന് നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. ആല്‍മരം പൊട്ടി വീഴുന്നതിന് തൊട്ട് മുമ്പ് ഒരുലോറി ഇതുവഴി കടന്നുപോയിരുന്നു. ഭാഗ്യം കൊണ്ടുമാത്രമാണ് വന്‍ദുരന്തം ഒഴിവായത്. റോഡരികില്‍ അപകടഭീഷണിയുയര്‍ത്തുന്ന മരങ്ങളെല്ലാം മുറിച്ചുമാറ്റണമെന്ന കലക്ടറുടെ ഉത്തരവ് വന്ന് മണിക്കൂറുകള്‍ക്കകമാണ് പെര്‍ളയില്‍ ആല്‍മരം വീണത്.  ഈ സമയത്ത് ശക്തമായ കാറ്റുപോലുമുണ്ടായിരുന്നില്ല.

പകല്‍ നേരത്ത് ഈ മരം വീണിരുന്നെങ്കില്‍ ജീവാപായം പോലും സംഭവിക്കുമായിരുന്നു. രാത്രി  വാഹനങ്ങളുടെ സര്‍വ്വീസ് കുറവായതുകൊണ്ട് മാത്രമാണ് അപകടം സംഭവിക്കാതിരുന്നത്. കോതമംഗലത്ത് മരം സ്‌കൂള്‍ ബസില്‍ വീണ് അഞ്ച് കുട്ടികള്‍ മരണപ്പെട്ട സംഭവത്തിന്റെയും കണ്ണൂരില്‍ ബൈക്കില്‍ മരം പൊട്ടി വീണ് പെണ്‍കുട്ടി മരണപ്പെട്ട സംഭവത്തിന്റെയും പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ എല്ലാ പാതയോരങ്ങളിലുമുള്ള മരങ്ങള്‍ മുറിച്ചുനീക്കാന്‍ സര്‍ക്കാര്‍ കര്‍ശനനിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ കാസര്‍കോട് ജില്ലയില്‍ അപകടഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുനീക്കാന്‍ ഇതുവരെ നടപടി തുടങ്ങിയിട്ടില്ല.
പെര്‍ളയില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി റോഡില്‍ വീണു; വന്‍ദുരന്തം ഒഴിവായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL