അവിഹിത ബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിനെ കൊന്ന് കാട്ടില്‍ തള്ളി; ഭാര്യയും കാമുകനുമടക്കം 5 പേര് പിടിയില്‍
Jul 30, 2015, 14:54 IST
സുള്ള്യ: (www.kasargodvartha.com 30/07/2015) കാമുകനുമായുള്ള അവിഹിത ബന്ധം ചോദ്യം ചെയ്തതിന് ഭര്‍ത്താവിനെ കൊന്ന് കാട്ടില്‍ തള്ളി. സംഭവത്തില്‍ ഭാര്യയും കാമുകനും ഉള്‍പെടെ അഞ്ചു പേരെ പോലീസ് പിടികൂടി. സുള്ള്യ കക്ക്യാന കല്യയിലെ ജയാനന്ദ ഗൗഡ (53) യെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യ ലളിത (40), കാമുകന് ധനഞ്ജയന് (31), ചന്ദ്രകാന്ത് (26), ദിനേശ് (29), ചിന്തന (25) എന്നിവരാണ് പിടിയിലാണ്.
ഇക്കഴിഞ്ഞ ജൂലൈ 14 നാണ് കേസിനാസ്പദമായ സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ജയാനന്ദ ഗൗഡയെ കാറിലെത്തിയ അഞ്ചംഗ സംഘം തടഞ്ഞ് നിര്‍ത്തി കാറില്‍ ബലമായി കയറ്റുകയും കഴുത്ത് മുറുക്കിക്കൊല്ലുകയുമായിരുന്നു. കൊലയ്ക്ക് ശേഷം മൃതദേഹം പുത്തൂര്‍ പട്ടാജെയിലെ കാട്ടില്‍ തള്ളുകയായിരുന്നു.
ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് പിന്നീട് ഭാര്യ ലളിത തന്നെ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷിക്കുന്നതിനിടെയാണ് ഭാര്യയും കാമകനും ഉള്‍പെടെയുള്ള സംഘം ഭര്‍ത്താവിനെ കൊന്നതായി വിവരം പുറത്തുവന്നത്. ധനഞ്ജയനെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. മെയ് 17ന് ജയാനന്ദ ഗൗഡയെ ജീപ്പിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതാണ് പ്രതികളെ പിടികൂടാന്‍ സഹായകമായത്.
Keywords: Mangalore, Sullia, Murder-case, Police, Managed, Solve, Murder, Mystery, Case, 5 persons, Murder mystery solved - Man killed by wife and her paramour.
Advertisement: