city-gold-ad-for-blogger
Aster MIMS 10/10/2023

യുവാവിനെ തട്ടിക്കൊണ്ടുപോയി 5 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട കേസില്‍ ചിമ്മിണി ഹനീഫ അറസ്റ്റില്‍

ബേക്കല്‍: (www.kasargodvartha.com 03/07/2015) മണല്‍ കടത്തുന്ന വിവരം പോലീസിനെ അറിയിച്ചു എന്നതിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി അഞ്ച് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട സംഭവത്തില്‍ വാരാപ്പുഴ പെണ്‍വാണിഭ കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയായ ഉദുമ കോട്ടിക്കുളത്തെ ചിമ്മിണി ഹനീഫയെ (34) ഹൊസ്ദുര്‍ഗ് സി.ഐ. യു. പ്രേമന്‍ അറസ്റ്റുചെയ്തു. പ്രതിയെ വെള്ളിയാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കും.

ബെണ്ടിച്ചാലിലെ നൗഷാദ് എന്ന യുവാവിനെ ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് പള്ളിക്കര മേല്‍പാലത്തിനടുത്തുവെച്ച് കാറില്‍ തട്ടിക്കൊണ്ടുപോയി അതിഞ്ഞാലിലെ രഹസ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ച് ക്രൂരമായി മര്‍ദിക്കുകയും അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തകേസിലെ പ്രതിയാണ് ഹനീഫ. ഈ കേസില്‍ മുഖ്യപ്രതിയായ അതിഞ്ഞാലിലെ ആബിദിനെ പോലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു.

ചിമ്മിണി ഹനീഫയ്‌ക്കെതിരെ കാപ്പ നിയമം ചുമത്താനുള്ള തയ്യാറെടുപ്പ് പോലീസ് നടത്തിയിരുന്നുവെങ്കിലും കാപ്പ ചുമത്തുന്ന രീതിയിലുള്ള വധശ്രമ കേസുകളൊന്നും ഇല്ലാത്തതുകൊണ്ട് കാപ്പ ചുമത്താന്‍ കഴിയില്ലെന്ന നിലപാടിലാണ് പോലീസ്.

മധൂരിലെ 16 വയസുള്ള പെണ്‍കുട്ടിയെ പെണ്‍ ഗുണ്ട ശോഭാ ജോണിന്റെ നേതൃത്വത്തില്‍ എറണാകുളത്തെ വാരാപ്പുഴയിലെ അനാശാസ്യകേന്ദ്രത്തില്‍ തടവില്‍ പാര്‍പ്പിച്ച് ഉന്നതരായ നിരവധിപേര്‍ക്ക് കാഴ്ചവെച്ച കേസിലെ പ്രതിയാണ് ചിമ്മിണി ഹനീഫ. ഹനീഫയെ ഈ കേസില്‍  നേരത്തെ പോലീസ് അറസ്റ്റുചെയ്തിരുന്നു.
യുവാവിനെ തട്ടിക്കൊണ്ടുപോയി 5 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട കേസില്‍ ചിമ്മിണി ഹനീഫ അറസ്റ്റില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Kidnap case: Man arrested, Kerala, Kasaragod, Bekal, Kidnap, Arrest, Police, Chimmini Haneef, Advertisement Kasaragod Cycle Company.

യുവാവിനെ തട്ടിക്കൊണ്ടുപോയി 5 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട കേസില്‍ ചിമ്മിണി ഹനീഫ അറസ്റ്റില്‍


Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL