city-gold-ad-for-blogger
Aster MIMS 10/10/2023

അപകടങ്ങള്‍ കുറയ്ക്കാന്‍: ഡ്രൈവിംഗ് സ്‌കൂളുകളും ഇടപെടുന്നു

കാസര്‍കോട്: (www.kasargodvartha.com 31/07/2015) വര്‍ധിച്ചുവരുന്ന വാഹനാപകട മരണങ്ങള്‍ തടയുന്നതിനായി ഡ്രൈവിംഗ് സ്‌കൂളുകളും ഇടപെടുന്നു. ഇത്രയുംകാലം ഡ്രൈവിംഗ് പരിശീലനംമാത്രം നടത്തിവന്നിരുന്ന ഇത്തരം സ്‌കൂളുകള്‍ പുതിയ സാഹചര്യത്തിലാണ് സാമൂഹിക ഉത്തരവാദിത്വത്തിലേക്ക്കൂടി ചുവടുവെയ്പ്പ് നടത്തുന്നത്. ഡ്രൈവിംഗ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഇനിമുതല്‍ ബോധവല്‍ക്കരണ ക്ലാസുകള്‍കൂടി സംഘടിപ്പിക്കും.

ഡ്രൈവിംഗ് പരിശീലനവുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതിനും ഓള്‍കേരള മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്‌റ്റേര്‍സ് ആന്‍ഡ് വര്‍ക്കേര്‍സ് അസോസിയേഷന്‍ കാസര്‍കോട് യൂണിറ്റ് ജനറല്‍ ബോഡിയോഗത്തില്‍ തീരുമാനമായി. മുമ്പ് സ്‌കൂളുകളില്‍നിന്നല്ലാതെ പുറത്തുനിന്നും അത്യാവശ്യം ഡ്രൈവിംഗ് പഠിച്ചുവന്നാലും ടെസ്റ്റിനയക്കുന്ന സ്ഥിതിയുണ്ടായിരുന്നു.

എന്നാല്‍ ഇനിയുള്ള കാലം ഡ്രൈവിംഗ് സ്‌കൂളില്‍നിന്ന് നന്നായി ഡ്രൈവിംഗ് പരിശീലിച്ചവര്‍ക്ക് മാത്രമേ ലൈസന്‍സ് ലഭിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാവുകയുള്ളു. 20 വര്‍ഷത്തിന് ശേഷം ആദ്യമായി െ്രെഡവിംഗ് പരിശീലനത്തിനുള്ള ഫീസ് കാസര്‍കോട് വര്‍ദ്ധിപ്പിക്കുന്നതായും അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്ട് 2015 ഫെബ്രുവരിയില്‍ ഫീസ് വര്‍ദ്ധന നിലവില്‍ വന്നിരുന്നു. കാസര്‍കോട് യൂണിറ്റിന് കീഴിലുള്ള ഡ്രൈവിംഗ് സ്‌കൂളുകളില്‍ ആഗസ്റ്റ് ഒന്നുമുതല്‍ പുതുക്കിയ ഫീസ് പ്രാബല്യത്തില്‍ വരുത്താനാണ് യോഗത്തില്‍ തീരുമാനമായിരിക്കുന്നത്.

ഇരുചക്ര വാഹനങ്ങള്‍ക്ക് 900 ത്തില്‍ നിന്നും 5000, ഓട്ടോ റിക്ഷയ്ക്ക് 1300 ല്‍ നിന്നും 5000, നാല്‍ ചക്ര വാഹനങ്ങള്‍ക്ക് 3000 ല്‍ നിന്നും 6000, ഇരു ചക്ര, നാല്‍ചക്ര വാഹനങ്ങള്‍ രണ്ടിനും കൂടി 10,000, ആയി ഉയരും.

പ്രവീണ്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: ജലീല്‍ കോയ റൂബി (പ്രസിഡന്റ്), ഹുസൈന്‍ സിറ്റിസണ്‍ (സെക്രട്ടറി), ജയറാം നിത്യാനന്ദ (വൈസ് പ്രസിഡന്റ്), രോഹിത്ത് മാസ്റ്റര്‍ (ജോയിന്റ് സെക്രട്ടറി), നാരായണ ആഞ്ജനേയ (ട്രഷറര്‍), റഷീദ് നാഷണല്‍, കെ.ബി. അബൂബക്കര്‍, കമലാക്ഷി എ. വണ്‍, ചന്ദ്രശേഖരന്‍ ഭാരത്, നസീര്‍ സിറ്റി (എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍).
അപകടങ്ങള്‍ കുറയ്ക്കാന്‍: ഡ്രൈവിംഗ് സ്‌കൂളുകളും ഇടപെടുന്നു

അപകടങ്ങള്‍ കുറയ്ക്കാന്‍: ഡ്രൈവിംഗ് സ്‌കൂളുകളും ഇടപെടുന്നു

അപകടങ്ങള്‍ കുറയ്ക്കാന്‍: ഡ്രൈവിംഗ് സ്‌കൂളുകളും ഇടപെടുന്നു

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL