city-gold-ad-for-blogger
Aster MIMS 10/10/2023

ഉദുമ നിയമസഭ സീറ്റില്‍ മത്സരിക്കാനുള്ള ചര്‍ച്ചകള്‍ ഇപ്പോഴെ തുടങ്ങി; മണികണ്ഠനും പത്മാവതിയും പരിഗണനയില്‍

ഉദുമ: (www.kasargodvartha.com 04/07/2015) ഉദുമ നിയമസഭ സീറ്റില്‍ മത്സരിക്കാനുള്ള ചര്‍ച്ചകള്‍ സി.പി.എം. ഇപ്പോഴെ തുടങ്ങി. പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ സിപിഎമ്മില്‍ ധാരണയായി. നിലവിലുള്ള എം.എല്‍.എ. കെ. കുഞ്ഞിരാമന് രണ്ടാമൂഴം ലഭിക്കില്ലെന്നാണ് സി.പി.എം. കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറിയുമായ കെ. മണികണ്ഠന്‍, പാര്‍ട്ടിയുടെ  മറ്റൊരു ജില്ലാ കമ്മിറ്റി അംഗമായ ഇ. പത്മാവതി എന്നിവരാണ് സ്ഥാനാര്‍ത്ഥിത്വത്തിന് പരിഗണിക്കപ്പെടുന്നത്.

പാര്‍ട്ടിക്കകത്ത് ഇത് സംബന്ധിച്ച ചില ചര്‍ച്ചകള്‍ ശക്തമായിട്ടുണ്ട്. പള്ളിക്കര സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന കെ. മണികണ്ഠന്‍ മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തനത്തിന് വേണ്ടി ബാങ്കിലെ ജോലി കഴിഞ്ഞ ദിവസം രാജിവെച്ചത് ഇതിന്റെ ഭാഗമായാണെന്നാണ് സംശയിക്കപ്പെടുന്നത്.  

എം.എല്‍.എ. സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി നില്‍ക്കുന്നതിനിടയില്‍ മണികണ്ഠന്‍ ബാങ്ക് ജോലി ഉപേക്ഷിച്ചത് ശ്രദ്ധേയമാണ്. ഉദുമയില്‍ ഒരു യുവ സ്ഥാനാര്‍ത്ഥിയെയാണ് സി.പി.എം. ലക്ഷ്യമിടുന്നത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഉദുമ നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ യുവനേതാവ് ടി. സിദ്ദിഖ് ഭൂരിപക്ഷം നേടിയത് സി.പി.എമ്മില്‍ ഞെട്ടലുളവാക്കിയിരുന്നു.

ബാല സംഘം ജില്ലാ സെക്രട്ടറി, എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച മണികണ്ഠന്‍ നിലവില്‍ ഡി.വൈ.എഫ്. ജില്ലാ സെക്രട്ടറിക്കു പുറമേ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കൂടിയാണ്. മണികണ്ഠന് നറുക്ക് വീണില്ലെങ്കില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ ഇ പത്മാവതിയെ സി.പി.എം. കളത്തിലിറക്കുമെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നുവവരുന്നു. അതേ സമയം കെ. കുഞ്ഞിരാമന് വീണ്ടുമൊരു അവസരം നല്‍കണമെന്ന ആവശ്യവും പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. സാധാരണ ഗതിയില്‍ രണ്ട് ടേം കാലാവധിയാണ് എം എല്‍ എ മാര്‍ക്ക് സി പി എം നല്‍കി വന്നിരുന്നത്. മുമ്പ് രണ്ട് ടേം കാലാവധി പൂര്‍ത്തിയാക്കിയ ശേഷമാണ് ഉദുമയില്‍ നിന്ന് കെ.വി. കുഞ്ഞിരാമനെ മാറ്റി കെ. കുഞ്ഞിരാമനെ സി.പി.എം. സ്ഥാനാര്‍ത്ഥിയാക്കിയത്. 

ജില്ലാ നേതൃത്വത്തെ തെരുവില്‍ വെല്ലുവിളിച്ച ബേഡകം വിഭാഗീയതയില്‍ വിമതര്‍ക്ക് അനുകൂലമായ സമീപനം സ്വീകരിച്ചു എന്ന ആക്ഷേപമാണ് കെ കുഞ്ഞിരാമന്റെ രണ്ടാം ഊഴം തടയപ്പെടുന്നത് എന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. 2011 ലെ തിരഞ്ഞെടുപ്പില്‍ പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉദുമയില്‍നിന്നും കെ. കുഞ്ഞിരാമന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഇതേ സമയം കുഞ്ഞിരാമനെ ഒഴിവാക്കി ഉദുമയില്‍ പുതുമുഖങ്ങളെ പരീക്ഷിച്ചാല്‍ ബേഡകത്തെ സമാന്തര വിഭാഗം ഏത് രീതിയില്‍ പ്രതികരിക്കുമെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ ഉറ്റു നോക്കുന്നുണ്ട്. 
ഉദുമ നിയമസഭ സീറ്റില്‍ മത്സരിക്കാനുള്ള ചര്‍ച്ചകള്‍ ഇപ്പോഴെ തുടങ്ങി; മണികണ്ഠനും പത്മാവതിയും പരിഗണനയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Udma, election, MLA, Kerala, Kasaragod, Discussion over Udma assembly seat in CPM.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL