city-gold-ad-for-blogger
Aster MIMS 10/10/2023

താന്നിയടിയില്‍ സി.പി.എമ്മിന്റെ കൊടി മൂന്നാം വട്ടവും നശിപ്പിച്ചു; ഇത്തവണ പരാതിയില്ല

ബേക്കല്‍: (www.kasargodvartha.com 03/07/2015) താന്നിയടിയില്‍ സി.പി.എമ്മിന്റെ കൊടി മൂന്നാം വട്ടവും നശിപ്പിച്ചു. എന്നാല്‍ ഇത്തവണ സി.പി.എം. പോലീസില്‍ പരാതി നല്‍കിയില്ല. വ്യക്തമായ രാഷ്ട്രീയമില്ലാത്ത ഒരു യുവാവാണ് രാത്രിയോടെ സി.പി.എം. മൂന്നാം തവണയും സ്ഥാപിച്ച കൊടി നശിപ്പിച്ചത്. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ പരാതി നല്‍കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല.

നല്ല മദ്യലഹരിയിലായിരുന്ന യുവാവ് കൊടി പറിച്ചെടുത്ത് കൊണ്ടുപോവുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി സി.പി.എമ്മിന്റെ കൊടി ഇവിടെ നശിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തിരുന്നു.

ഇതിനിടയില്‍ വ്യാഴാഴ്ച വൈകിട്ട് കോണ്‍ഗ്രസിന്റെ കൊടി പരസ്യമായി നശിപ്പിക്കുമെന്ന് അറിയിച്ച് സി.പി.എം. പ്രവര്‍ത്തകര്‍ എത്തിയെങ്കിലും പോലീസ് ഇടപെട്ട് ഇവരെ തടയുകയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. ഇത് ഏറെ നേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇതിന് ശേഷമാണ് സി.പി.എം. ഇവിടെ മൂന്നാം തവണയും കൊടി നാട്ടിയത്. ഇതാണ് മദ്യലഹരിയിലായിരുന്ന യുവാവ് എടുത്തുകൊണ്ടുപോയത്.
താന്നിയടിയില്‍ സി.പി.എമ്മിന്റെ കൊടി മൂന്നാം വട്ടവും നശിപ്പിച്ചു; ഇത്തവണ പരാതിയില്ല

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Bekal, CPM, Flag, Congress, Case, Kerala, Case, Congress workers, Liquor, Destroyed Advertisement Malabar Wedding.

താന്നിയടിയില്‍ സി.പി.എമ്മിന്റെ കൊടി മൂന്നാം വട്ടവും നശിപ്പിച്ചു; ഇത്തവണ പരാതിയില്ല


Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL