കാസര്‍കോട് ട്രാഫിക്ക് സര്‍ക്കിളില്‍ ബസ് ഓട്ടോയിലിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്; അര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു
Jul 8, 2015, 14:23 IST
കാസര്‍കോട്: (www.kasargodvartha.com 08/07/2015) ട്രാഫിക്ക് സര്‍ക്കിളില്‍ ബസ് ഓട്ടോയിലിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. അര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. കാഞ്ഞങ്ങാട് - കാസര്‍കോട് റൂട്ടിലോടുന്ന കെ.എല്‍. 60 എ 3636 നമ്പര്‍ ദേവി പ്രസാദ് ബസും കെ.എല്‍. 8564 നമ്പര്‍ ഓട്ടോയുമാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും ബസിലുണ്ടായിരുന്ന രണ്ട് പേര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെതുടര്‍ന്ന് അരമണിക്കൂറോളം ഇവിടെ ഗതാഗതം സ്തംഭിച്ചു. പോലീസും ഫയര്‍ഫോഴ്സും എത്തിയാണ് ഗതാഗതകുരുക്ക് ഒഴിവാക്കിയത്.
Keywords: Kasaragod, Kerala, Accident, Injured, Traffic-block, Auto-rickshaw, Bus accident, Accident: 3 injured.
Advertisement: