city-gold-ad-for-blogger
Aster MIMS 10/10/2023

ബധിരവിദ്യാര്‍ത്ഥിക്ക് പ്രിന്‍സിപ്പലിന്റെ ക്രൂരമര്‍ദനം; എസ്.എം.എസിന് പരാതി

കാഞ്ഞങ്ങാട്: (www.kasargodvartha.com 30/06/2015) ബധിരവിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. കോടോംബേളൂര്‍ പഞ്ചായത്തിലെ അയ്യങ്കാവില്‍ രാജന്റെ മകന്‍ പി.കെ. രഞ്ജിത്താണ് മര്‍ദനത്തിനും പീഡനത്തിനും ഇരയായത്. ചെര്‍ക്കള മാര്‍ത്തോമ ബധിരവിദ്യാലയത്തില്‍ പഠിക്കുന്ന രഞ്ജിത്തിനെ പ്രിന്‍സിപ്പല്‍ സാജു അകാരണമായി മര്‍ദിച്ചുവെന്നാണ് പരാതി.

നാലാംതരം മുതല്‍ രഞ്ജിത്ത് ബധിരവിദ്യാലയത്തില്‍ പഠനം നടത്തിവരികയാണ്. ജൂണ്‍ 26ന് പ്രിന്‍സിപ്പല്‍ സാജു കുട്ടി താമസിക്കുന്ന ഹോസ്റ്റലിലെത്തി രഞ്ജിതിന്റെ അടിവയറ്റില്‍ ചവിട്ടുകയും കരണത്തടിക്കുകയും ചെയ്തുവെന്നാണ് പരാതി.


ഇതേ തുടര്‍ന്ന് കുട്ടി ഇപ്പോള്‍ സ്‌കൂളില്‍ പോകാറില്ല. രഞ്ജിത്ത് കാര്യം വീട്ടുകാരെ അറിയിച്ചതോടെ പിതാവ് രാജന്‍ കാസര്‍കോട് എസ്എംഎസ് ഡിവൈഎസ്പിക്ക് പരാതി നല്‍കി. കഴിഞ്ഞ വര്‍ഷം രഞ്ജിത്തിനെ ഇതേ വിദ്യാലയത്തിലെ മറ്റൊരു അധ്യാപകന്‍ മര്‍ദിച്ചിരുന്നതായും ആരോപണമുയര്‍ന്നിരുന്നു.
ബധിരവിദ്യാര്‍ത്ഥിക്ക് പ്രിന്‍സിപ്പലിന്റെ ക്രൂരമര്‍ദനം; എസ്.എം.എസിന് പരാതി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Attack, Student, Teacher, Complaint, Cherkala, Kerala, Student assaulted, Advertisement Saree Palace, Gold Palace.

ബധിരവിദ്യാര്‍ത്ഥിക്ക് പ്രിന്‍സിപ്പലിന്റെ ക്രൂരമര്‍ദനം; എസ്.എം.എസിന് പരാതി


Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL