city-gold-ad-for-blogger
Aster MIMS 10/10/2023

ആദൂരിലെ ഗിരിജ വധക്കേസിലെ പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു; അന്വേഷണ ഉദ്യോഗസ്ഥന് രൂക്ഷ വിമര്‍ശനം

കാസര്‍കോട്: (www.kasargodvartha.com 26/06/2015) ആദൂരിലെ പ്രമാദമായ ഗിരിജ വധക്കേസിലെ പ്രതിയെ ഹൈക്കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. ആദൂര്‍ മാവിനടിയിലെ മുത്തുനായക്കിന്റെ ഭാര്യ ഗിരിജയെ (45) 2007 ജനുവരി 11ന് വൈകിട്ട് ആറ് മണിയോടെയാണ് അടക്കവെട്ടുന്ന കത്തികൊണ്ട് വെട്ടിക്കൊന്നത്.

കേസിലെ പ്രതിയായ ബന്ധു ഗണപ്പനായക്കിനെ (34) യാണ് ഹൈക്കോടതി ജസ്റ്റിസുമാരായ വി.കെ. മോഹന്‍, വി.വി. രാജന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് വെറുതെവിട്ടത്. പ്രതിക്കെതിരെ കുറ്റംസംശയാതീതമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സാക്ഷി മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിയെ തെളിവെടുപ്പ് നടത്തി കൊലയ്ക്കുപയോഗിച്ച കത്തിയും കല്ലും കണ്ടെത്തി എന്നത് നിയമപ്രകാരമല്ലെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അന്നത്തെ ആദൂര്‍ സി.ഐ. ആണ് കേസ് അന്വേഷിച്ചത്. പ്രതി ഗണപ്പനായക്കിന്റെ അച്ഛന്റെ ജ്യേഷ്ഠന്റെ ഭാര്യയായ ഗിരിജയെ പറമ്പില്‍ അടക്കമോഷ്ടിക്കുന്നുവെന്ന അപവാദപ്രചരണം നടത്തി എന്നാരോപിച്ചാണ് ഗണപ്പനായക്ക് വെട്ടിക്കൊന്നതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സ്വത്തുസംബന്ധമായ തര്‍ക്കം ഇവര്‍തമ്മില്‍ നേരത്തെ നിലനിന്നിരുന്നു. ഗിരിജ വെള്ളമെടുത്തിരുന്നത് ഗണപ്പനായക്കിന്റെ പിതൃസഹോദരന്‍ നാരായണ നായ്ക്കിന്റെ പറമ്പിലെ കിണറ്റില്‍നിന്നായിരുന്നു. ഇത് പ്രതി വിലക്കിയിരുന്നു. ഇതിന് ശേഷം ഗിരിജ മറ്റൊരു പറമ്പില്‍നിന്നാണ് വെള്ളം എടുത്തുകൊണ്ടിരുന്നത്.

പിതൃസഹോദരന്‍ നാരായണനായക്കിന്റെ വീട്ടിലായിരുന്നു ഗണപ്പനായ്ക്ക് താമസിച്ചിരുന്നത്. തൊട്ടടത്തുള്ള ഗിരിജയുടെ പറമ്പില്‍നിന്നും നാരായണനായക്ക് അടക്ക മോഷ്ടിക്കുന്നതായി ഗിരിജ പറഞ്ഞുപരത്തിയിരുന്നു. ഇത് നാരായണനായക്ക് ചോദ്യംചെയ്യുകയും ഇതിനിടയിലുണ്ടായ വഴക്കിനിടയില്‍ അടക്കവെട്ടുന്ന കത്തികൊണ്ട് തലയ്ക്കും കഴുത്തിനും മൂന്നുതവണ വെട്ടുകയായിരുന്നു. കൂടാതെ പ്രതി ചെങ്കല്ല് ഗിരിജയുടെ ദേഹത്തിട്ടതായും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. കേസില്‍ ദൃക്‌സാക്ഷികളടക്കം ഉണ്ടായിരുന്നു.

2009 നവംബര്‍ 20നാണ് ഗണപ്പനായക്കിനെ ജീവപര്യന്തം തടവിനും 10,000 രൂപ പിഴയടക്കാനും കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷംകൂടി അതികം തടവ് അനുഭവിക്കണമെന്നായിരുന്നു വിധി ഇതിനെതിരെയാണ് നാരായണനായക്ക് ഹൈക്കോടതിയെ സമീപിച്ചത്. കൊല നടന്ന് രണ്ട് ദിവസത്തിനുള്ളില്‍തന്നെ പ്രതിയെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഗണപ്പനയക്ക് അന്നുമുതല്‍ ജയിലിലായിരുന്നു. ഗണപ്പനായക്കിനുവേണ്ടി അഡ്വ. ഐ.വി. പ്രമോദാണ് ഹാജരായത്.
ആദൂരിലെ ഗിരിജ വധക്കേസിലെ പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു; അന്വേഷണ ഉദ്യോഗസ്ഥന് രൂക്ഷ വിമര്‍ശനം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Adhur, Murder-case, High-Court, Kerala, Kasaragod, Accused, Girija murder case: court verdict, Gents Image.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL