city-gold-ad-for-blogger
Aster MIMS 10/10/2023

നഗരസഭയുടേയും റോട്ടറിക്ലബിന്റെയും സംയുക്ത സംരംഭമായ കാന്‍സര്‍ പാലിയേറ്റീവ് കെയറിന് തറക്കല്ലിട്ടു

കാസര്‍കോട്: (www.kasargodvartha.com 02/06/2015) നഗരസഭയുടേയും റോട്ടറി ക്ലബിന്റെയും സംയുക്ത സംരംഭമായ റോട്ടറി സെന്റര്‍ ഫോര്‍ കാന്‍സര്‍ പാലിയേറ്റീവ് കെയര്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്ററിന്റെ ശിലാസ്ഥാപനം നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല നിര്‍വ്വഹിച്ചു. ബീരന്ത്ബയലിലുള്ള കാസര്‍കോട് സുനാമി ഫഌറ്റിന് സമീപം മുനിസിപ്പാലിറ്റിയുടെ 25 സെന്റ് സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുന്നത്.

സെന്ററില്‍ പ്രാഥമിക ചികിത്സ, കൗണ്‍സിലിംഗ്, ചികിത്സാ ഉപദേശങ്ങള്‍, സണ്‍ഡേ ക്ലിനിക്ക്, ബോധവത്കരണ ക്ലാസുകള്‍, സെമിനാറുകള്‍ എന്നിവ ആദ്യ ഘട്ടത്തിലും ഗ്ലോബല്‍ഗ്രാന്റ് ലഭിക്കുന്നതിനനസുരിച്ച് ആധുനിക രീതിയിലുള്ള യന്ത്രങ്ങളുപയോഗിച്ച് ചികിത്സയും നടപ്പാക്കും. കാസര്‍കോട് നഗരസഭയും റോട്ടറി ക്ലബും സംയുക്തമായി എടുക്കുന്ന തീരുമാനങ്ങള്‍ക്ക് അനുസൃതമായി പ്രാരംഭ പ്രവര്‍ത്തനം നടത്തുന്നതിനും റോട്ടറി ക്ലബിന്റെ മേല്‍നോട്ടത്തില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ധാരണയായിട്ടുണ്ട്. രണ്ടു വര്‍ഷം കൊണ്ട് അത്യാധുനിക ചികിത്സാരീതികള്‍ ആരംഭിക്കാന്‍ സാധിക്കുമെന്ന പ്രത്യാശയിലാണ് റോട്ടറി ക്ലബും നഗരസഭയും.

ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ. അബ്ദുര്‍ റഹ് മാന്‍ കുഞ്ഞി മാസ്റ്റര്‍, റോട്ടറി ക്ലബ് പ്രസിഡണ്ട് എം.കെ. രാധാകൃഷ്ണന്‍, ഡെവലപ്‌മെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, വെല്‍ഫെയര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആഇശത്ത് റുമൈസ റഫീഖ്, വര്‍ക്കിംഗ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൈബുന്നിസ ഹനീഫ്, എഡ്യൂക്കേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി. നാരായണന്‍, മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ പി. രമേശ്, എം. സുമതി, വാര്‍ഡ് കൗണ്‍സിലര്‍ അശ്വിനി നായിക്, മുനിസിപ്പല്‍ സെക്രട്ടറി കെ.പി. വിനയന്‍, റോട്ടറി ക്ലബ് അസി. ഗവര്‍ണര്‍ എം.ടി. ദിനേശ്, റോട്ടറി ക്ലബ് സെക്രട്ടറി ആര്‍. പ്രശാന്ത് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
നഗരസഭയുടേയും റോട്ടറിക്ലബിന്റെയും സംയുക്ത സംരംഭമായ കാന്‍സര്‍ പാലിയേറ്റീവ് കെയറിന് തറക്കല്ലിട്ടു



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Kasaragod, Kerala, T.E Abdulla, Municipal Chairman, Rotary Club, Cancer Palliative care and Rehabilitation center, Cancer Palliative care and Rehabilitation center stone laying ceremony.

നഗരസഭയുടേയും റോട്ടറിക്ലബിന്റെയും സംയുക്ത സംരംഭമായ കാന്‍സര്‍ പാലിയേറ്റീവ് കെയറിന് തറക്കല്ലിട്ടു


Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL