city-gold-ad-for-blogger
Aster MIMS 10/10/2023

അഡൂരിൽ കെ.എം.സി.സി ബൈത്തുറഹ് മക്കായി ധനം സമാഹരിച്ചത് വാട്ട്‌സ്ആപ്പിലൂടെ; പ്രഖ്യാപന സമ്മേളനം ഓണ്‍ലൈനില്‍

അഡൂര്‍: (www.kasargodvartha.com 30/06/2015) പാണക്കാട് ശിഹാബ് തങ്ങളുടെ പേരില്‍ നിര്‍മിക്കുന്ന ബൈത്തുറഹ് മക്കായി അഡൂര്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ ഫണ്ട് കണ്ടെത്തിയത് വാട്ട്‌സ്ആപ്പിലൂടെ. കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് മിഡില്‍ ഈസ്റ്റ് ഗ്രൂപ്പിലൂടെയാണ് അഡൂരില്‍ നിര്‍മിക്കുന്ന ബൈത്തുറഹ് മക്കായി ധനംസമാഹരിച്ചത്. അയ്യായിരം രൂപയുടെ 106 ഷെയറുകളാണ് അംഗങ്ങളില്‍ നിന്ന് ലഭിച്ചത്. രണ്ട് ബൈത്തുറഹ് മകളുടെയും പ്രഖ്യാപനവും വാട്ട്സ്ആപ്പിലൂടെ തന്നെ നടന്നു.

പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണ് ബൈത്തുറഹ് മ പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപന ഓണ്‍ലൈന്‍ സമ്മേളനം ഖത്തര്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് എസ്.എ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. യു.എ.ഇ കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി ഉപാധ്യക്ഷന്‍ ഷറഫ് അഡൂര്‍ അധ്യക്ഷത വഹിച്ചു. പി.എച്ച് അബ്ദുല്ല അസ്ഹരി പ്രാര്‍ത്ഥന നടത്തി.

മുസ്്‌ലിം യൂത്ത് ലീഗ് അഖിലേന്ത്യ കണ്‍വീനര്‍ പി.കെ ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. ഹംസ തൊട്ടിയില്‍, പി.കെ അഹ്്മദ് ബല്ല കടപ്പുറം, ലുക്മാനുല്‍ ഹകീം, അബ്ദുല്ല ആറങ്ങാടി, സാദിഖ് പാക്യാര, മുനീര്‍ ചെര്‍ക്കളം, കരീം കുണിയ, സിറാജ് കെ.പി, ടി.ഡി കബീര്‍, ഉസാം പള്ളങ്കോട്, ബഷീര്‍ പള്ളങ്കോട്, ഷെരീഫ് ഊജംപാടി, ഇബ്രാഹിം പള്ളങ്കോട്, സുഹൈര്‍ അസ്ഹരി, അസീസ് കമാലിയ, കെ.എസ് അബ്ദുല്ല ഖത്തര്‍, ആരിഫ് ഒറവങ്ങര, ടി.പി മൂസ ഹാജി കൊടുവള്ളി, എന്‍.എം അബ്ദുല്ല ഹാജി, ഹാസിഫ് പള്ളങ്കോട്, സിദ്ദീഖ് കൊമ്പോട്, ബഷീര്‍ മണിയൂര്‍, എം.പി.കെ പള്ളങ്കോട്, അഷ്‌റഫലി പള്ളങ്കോട്, ഷമീര്‍ പരപ്പ, സഫ്‌വാന്‍ പള്ളങ്കോട്, റൗഫ് അഡൂര്‍, ഫൈസല്‍ അഡൂര്‍, താജു അഡൂര്‍, നൈമു അഡൂര്‍, അബ്ദുല്ല അഡൂര്‍, ഉനൈസ് മൈനാടി എന്നിവര്‍ സംസാരിച്ചു. ഷംസീര്‍ അഡൂര്‍, റസാഖ് അഡൂര്‍, സിദ്ദീഖ് അഡൂര്‍ പരിപാടി നിയന്ത്രിച്ചു. ഖാദര്‍ അഡൂര്‍ സ്വാഗതവും സിറാജ് അഡൂര്‍ നന്ദിയും പറഞ്ഞു.

മുസ്ലിം ലീഗിന് ചെറിയ സ്വാധീനം പോലുമില്ലാത്ത ദേലംപാടി പഞ്ചായത്തിലെ അഡൂര്‍ എന്ന ഗ്രാമത്തിലെ പ്രവാസികള്‍ ചേര്‍ന്നാണ് അഡൂര്‍ കെ.എം.സി.സിക്ക് രൂപം നല്‍കിയത്. നിരവധി കാരുണ്യപ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന ചെറുപ്പക്കാര്‍ വാട്ട്‌സ്ആപ്പിനെക്കൂടി രണ്ട് കുടുംബങ്ങള്‍ക്ക് തണലൊരുക്കാനായി ഉപയോഗപ്പെടുത്തുകയായിരുന്നു. ഗ്രൂപ്പിലുള്ള മറ്റു അംഗങ്ങളുടെ കൂടി പിന്തുണയും ഇവര്‍ക്ക് ലഭിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

അഡൂരിൽ കെ.എം.സി.സി ബൈത്തുറഹ് മക്കായി ധനം സമാഹരിച്ചത് വാട്ട്‌സ്ആപ്പിലൂടെ; പ്രഖ്യാപന സമ്മേളനം ഓണ്‍ലൈനില്‍


Keywords :  Kasaragod, KMCC, Adoor, Social networks, Kerala,  Whats App,  Online. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL