ചെമ്പരിക്കയില്‍ കടലാക്രമണം രൂക്ഷം, തീരദേശവാസികള്‍ ഭീതിയില്‍
May 20, 2015, 15:33 IST
ചെമ്പരിക്ക: (www.kasargodvartha.com 20/05/2015) അപ്രതീക്ഷിതമായി ഉണ്ടായ വേനല്‍മഴയെ തുടര്‍ന്ന് ചെമ്പരിക്കയില്‍ കടലാക്രമണം രൂക്ഷമായി. കഴിഞ്ഞ വര്‍ഷം കടലാക്രമണം ഉണ്ടായ അതേ സ്ഥലത്ത് തന്നെയാണ് ഇപ്രാവിശ്യവും കടലാക്രമണം ഉണ്ടായത്. ഒരു തെങ്ങ് കടപുഴകി. ഏതാനും വീടുകളും പത്തോളം തെങ്ങുകളും കടലാക്രമണ ഭീഷണിയിലാണ്.
ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മിച്ച സുരക്ഷാ ഭിത്തി ഭാഗികമായി കടലെടുത്തു. കഴിഞ്ഞ വര്‍ഷം കലക്ടര്‍ നേരിട്ട് വന്ന് അടിയന്തിരമായി ഭിത്തിക്കല്ലുകള് ഇറക്കിപ്പിച്ചതല്ലാതെ തുടര്‍ നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല. അധികൃതരുടെ അനാസ്ഥക്കെതിരെ നാട്ടുകാരുടെ രോഷം പുകയുകയാണ്. കാലവര്‍ഷ തുടക്കത്തില്‍ തന്നെ കടലാക്രമണം രൂക്ഷമായാല്‍ കാലവര്‍ഷം ശക്തിയായാല്‍ സ്ഥിതി എന്താകുമെന്ന ആശങ്കയിലാണ് തീരദേശവാസികള്‍.
കാലവര്‍ഷം തുടങ്ങിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരുവിധ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കാത്തത് അധികൃതരുടെ തികഞ്ഞ അനാസ്ഥയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വരും ദിവസങ്ങളിലെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് തക്കതായ നടപടികള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
ഷഫീഖ് ചെമ്പരിക്ക

Keywords : Chembarika, Kasaragod, Kerala, Natives, House, Coconut, Sea.