city-gold-ad-for-blogger
Aster MIMS 10/10/2023

നാട്ടില്‍ ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു; പുറത്തറിയുന്നത് കുറച്ചുമാത്രം

കാസര്‍കോട്: (www.kasargodvartha.com 19/05/2015) കാസര്‍കോട്ട് ഇങ്ങനെയും പല സംഭവങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ പലതും നാണക്കേടോര്‍ത്ത് പുറത്തുപറയുന്നില്ല. കാസര്‍കോടിന് സമീപത്തെ ഡോക്ടറുടെ ഡ്രൈവറായ 23 കാരന്റെ പ്രണയക്കെണിയില്‍ വീണ കാസര്‍കോട്ടെ ഒരു കടയിലെ 19 കാരിയായ ജീവനക്കാരി മൂന്ന് മാസം ഗര്‍ഭിണിയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

മാസങ്ങളായി ഇവര്‍ പ്രണയത്തിലായിരുന്നു. ഇതിനിടയില്‍ വീട്ടുകാര്‍ക്ക് സംശയം തോന്നി ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് യുവതി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. സംഭവം പോലീസിലെത്തിയതോടെ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതി ഗര്‍ഭിണിയായ സാഹചര്യത്തില്‍ ഇരുവരേയുംകൊണ്ട് വിവാഹം നടത്തിക്കുന്നതാണ് ബുദ്ധിയെന്ന് പോലീസ് വീട്ടുകാരെ ഉപദേശിച്ചു. ഇതിനിടയില്‍ യുവതിയില്‍ നിന്നും വിശദമായ മൊഴിയെടുക്കാന്‍ പെണ്‍കുട്ടിയെ വനിത സെല്ലിലേക്ക് മാറ്റിയപ്പോള്‍ മകളെ എവിടെയോ കൊണ്ടുപോകുന്നുവെന്ന് തെറ്റിദ്ധരിച്ച മാതാവ് പോലീസ് സ്‌റ്റേഷനിലെ ഗേറ്റിന് പുറത്ത് കമിഴ്ന്ന് കിടന്ന് നിലവിളിച്ചത് സ്റ്റേഷനില്‍ നാടകീയ രംഗങ്ങളാണ് സൃഷ്ടിച്ചത്.

സംഭവത്തെകുറിച്ച് വിശദമായി അറിയാനും പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കാനുമാണ് വനിതാ സെല്ലിലേക്ക് കൊണ്ടുപോയതെന്ന് അറിയിച്ചിട്ടും സമാധാനപ്പെടാന്‍ ആ അമ്മ തയ്യാറായില്ല. സ്വന്തമായി വീടില്ലാത്ത ഇവര്‍ ക്വാര്‍ട്ടേഴ്‌സിലാണ് മകള്‍ക്കൊപ്പം കഴിയുന്നത്. അമ്മയ്‌ക്കൊപ്പം അമ്മൂമയും ഉണ്ടായിരുന്നു. പെണ്‍കുട്ടികളെ ഇത്തരത്തില്‍ കറക്കിവീഴ്ത്തി ചൂഷണം ചെയ്യുന്ന സംഘത്തെകുറിച്ചുള്ള പല വാര്‍ത്തകളും ദിനേനയെന്നോണം പുറത്തു വന്നുകൊണ്ടിരിക്കുമ്പോഴും പെണ്‍കുട്ടികള്‍ ജാഗ്രത കാട്ടുന്നില്ലെന്നതിന് ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവമെന്ന് പോലീസ് പറയുന്നു.

പുറത്തറിയാത്ത എത്രയോ കഥകള്‍ നാണക്കേടോര്‍ത്ത് അബോര്‍ഷന്‍ നടത്തി രക്ഷിതാക്കള്‍ക്ക് ഒതുക്കേണ്ടിവരുന്നുണ്ട്. മകള്‍ ഗര്‍ഭിണിയായിട്ടും ഉയര്‍ന്ന ജാതിയില്‍പെട്ട പെണ്‍കുട്ടിയെ കീഴ്ജാതിക്കാരനായ യുവാവിനെകൊണ്ട് കെട്ടിക്കുന്നതിലെ പ്രയാസമാണ് ഈ സന്ദര്‍ഭത്തില്‍പോലും പെണ്‍കുട്ടിയുടെ മാതാവ് പോലീസിനെ അറിയിച്ചത്. യുവതി വനിതാ സെല്ലിന്റെ സംരക്ഷണയിലും യുവാവ് പോലീസ് കസ്റ്റഡിയിലുമാണ് ഇപ്പോള്‍.
നാട്ടില്‍ ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു; പുറത്തറിയുന്നത് കുറച്ചുമാത്രം

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords :  Kasaragod, Kerala, Woman, Kerala,  Lover, Police,  Mother, Police Station, Driver.



Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL