city-gold-ad-for-blogger
Aster MIMS 10/10/2023

ആവേശത്തിരയിളക്കി യു ഡി എഫ് വടക്കന്‍ മേഖലാ ജാഥക്ക് വന്‍ സ്വീകരണം

ജില്ലാ അതിര്‍ത്തിയായ ഒളവറയില്‍ യു ഡി എഫ് നേതാക്കള്‍ ജാഥയെ സ്വീകരിച്ചു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 25/05/2015) മലബാറിലെ വിവിധ ജില്ലകളില്‍ ആവേശം വിതച്ച് മുന്നേറുന്ന യു ഡി എഫ് വടക്കന്‍ മേഖലാ ജാഥക്ക് സപ്തഭാഷാ സംഗമ ഭൂമിയായ കാസര്‍കോടിന്റെ മണ്ണില്‍ ഉജ്ജ്വല സ്വീകരണം. യു ഡിഎഫ് സര്‍ക്കാരിനും നേതാക്കള്‍ക്കുമെതിരെ സി പി എം നേതൃത്വം നല്‍കുന്ന പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ ജനസമക്ഷം തുറന്നു കാട്ടുവാനും ഉമ്മന്‍ ചാണ്ടി നയിക്കുന്ന യു ഡി എഫ് നടപ്പാക്കുന്ന ജനക്ഷേമ പരിപാടികള്‍ പ്രചരിപ്പിക്കുവാനും കേന്ദ്രത്തിലെ നരേന്ദ്ര മോഡിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രചാരണം നടത്തുന്നതിനുമായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നടത്തിവരുന്ന മേഖലാ ജാഥകളെ ജനങ്ങള്‍ നെഞ്ചേറ്റിയതിന്റെ തെളിവാണ് വിവിധ കേന്ദ്രങ്ങളിലെ വന്‍ ജനപങ്കാളിത്തം കാട്ടുന്നത്.

രാവിലെ 11 മണിയോടെ ഒളവറ പാലത്തിന് സമീപം വെച്ച് ജില്ലയിലെ മുതിര്‍ന്ന യു ഡി എഫ് നേതാക്കള്‍ ഷാളണിയിച്ച് മേഖലാ ജാഥാ അംഗങ്ങളെ ബാന്‍ഡ് വാദ്യത്തിന്റെ അകമ്പടികളോടെ സ്വീകരിച്ചു. തൃക്കരിപ്പൂരിലെ യു ഡി എഫ് ഓട്ടോ തൊഴിലാളി സംയുക്ത യൂണിയന്‍ നേതൃത്വത്തില്‍ ഇളമ്പച്ചിയില്‍ നിന്നും നൂറില്‍പ്പരം ഓട്ടോകള്‍ ജാഥയെ സ്വീകരിച്ച് ആനയിച്ചു. ബൈക്കുകളില്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ ജാഥയ്ക്ക് അകമ്പടി നല്‍കി. ടൗണിലെ സ്വീകരണ യോഗത്തില്‍ കരിമ്പില്‍ കൃഷ്ണന്‍ അധ്യക്ഷനായിരുന്നു.

മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും ജാഥാ നായകനുമായ കെ പി എ മജീദ്, ജാഥയുടെ ഉപനായകരായ കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, ജനതാദള്‍(യു) നേതാവ് വി കുഞ്ഞാലി, സണ്ണി ജോസഫ് എം എല്‍ എ, ജാഥാ കോ ഓഡിനേറ്ററും കെ പി സി സി ജനറല്‍ സെക്രട്ടറിയുമായ വി വി പ്രകാശ്, ഡി സി സി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്‍, യു ഡി എഫ് ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല, കണ്‍വീനര്‍ പി. ഗംഗാധരന്‍ നായര്‍, സംസ്ഥാന നേതാക്കളായ തോമസ് ചാഴിക്കാടന്‍, അഡ്വ. കെ എ ഫിലിപ്പ്, സി എ അജീര്‍,കെ എം സുരേഷ് ബാബു, അഡ്വ. ടി സി വിജയന്‍, കെ പി സി സി ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനി, സെക്രട്ടറി കെ നീലകണ്ഠന്‍, കെ പി സി സി നിര്‍വാഹക സമിതി അംഗം കെ വെളുത്തമ്പു, മുന്‍ മന്ത്രി സി ടി അഹമ്മദലി, വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, പി കോരന്‍ മാസ്റ്റര്‍, അബ്ദുര്‍ റഹ് മാന്‍ കല്ലായി, എം സി ഖമറുദ്ദീന്‍, അഡ്വ. കെ കെ രാജേന്ദ്രന്‍, പി കെ ഫൈസല്‍, ഹക്കീം കുന്നില്‍, സി പി കൃഷ്ണന്‍, സൈമണ്‍ പള്ളത്ത് കുഴി, വിനോദ് കുമാര്‍ പള്ളയില്‍ വീട്,വി കെ പി ഹമീദലി,  ടി വി ബാലകൃഷ്ണന്‍,  പി കുഞ്ഞിക്കണ്ണന്‍, എം രാധാകൃഷണന്‍ നായര്‍, എ സി ജോസ്, വി കെ രവീന്ദ്രന്‍, പി സി രാജേന്ദ്രന്‍, കെ എം ഷംസുദ്ദീന്‍, സി എ കരീം ചന്തേര തുടങ്ങിയവര്‍ പങ്കെടുത്തു.

Photo: Urumees Trikaripur


ആവേശത്തിരയിളക്കി യു ഡി എഫ് വടക്കന്‍ മേഖലാ ജാഥക്ക് വന്‍ സ്വീകരണം

ആവേശത്തിരയിളക്കി യു ഡി എഫ് വടക്കന്‍ മേഖലാ ജാഥക്ക് വന്‍ സ്വീകരണം

ആവേശത്തിരയിളക്കി യു ഡി എഫ് വടക്കന്‍ മേഖലാ ജാഥക്ക് വന്‍ സ്വീകരണം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL