രാജപുരത്ത് 101 പേര് ഒത്തുകൂടി... ഓര്‍മ്മയുടെ ദീപം തെളിച്ചു
May 25, 2015, 16:17 IST
രാജപുരം: (www.kasargodvartha.com 25/05/2015) അവര്‍ 101 പേര് ഒത്തുകൂടി… എല്ലാവരും ഓര്‍മ്മയുടെ ദീപം തെളിച്ചു. രാജപുരം ഹോളി ഫാമിലി ഹൈസ്കൂളിലെ 1978 എസ്.എസ്.എല്‍.സി. ബാച്ചിന്റെ ഒത്തുചേരല്‍ 'ഓര്‍മ്മക്കൂട്ട് -78' ന്റെ വേദിയിലാണ് അത്തരമൊരു ഉദ്ഘാടന പരിപാടി നടന്നത്. തുടര്‍ന്ന് തങ്ങളെ വിട്ടുപിരിഞ്ഞ അധ്യാപകരേയും, സതീര്‍ത്ഥ്യരേയും ഓര്‍മ്മിച്ച് ഒരു നിമിഷം മൗനം ആചരിച്ചു.
പിന്നീട് സ്വയം പരിചയം പുതുക്കുകയും വേദിയില്‍ സ്ഥാപിച്ച 78- ലെ കൂറ്റന്‍ ഗ്രൂപ്പ് ഫോട്ടോയില്‍ അവരവരെ തൊട്ടുകാണിച്ചു, ഓര്‍മ്മകള്‍ അയവിറക്കി. സ്കൂള്‍ വളപ്പില്‍ ഓര്‍മ്മയുടെ പൂമരം നട്ടു. പാട്ടുകള്‍ പാടി. അങ്ങനെ അവര്‍ പഴയ 15 വയസ്സുകാരായി.
മുന്‍കാല അധ്യാപകരായ എം.ടി ചാക്കോ, എ.എല്‍. തോമസ്സ്, ചാക്കോ, പി.ടി. കുര്യന്, ശ്രീധരന്, എല്‍സമ്മ, ത്രേസ്യാമ്മ, പി.ടി. ചാക്കോ എന്നിവരെ യഥാക്രമം, ടി.യു ജോസഫ്, കെ.കെ. കുമാരന്, എ. രാഘവന്, സി. ദാമോദരന്‍, എ. കമലാക്ഷി, ഗ്രേസി, സി. ബാലന്, കെ. സുലൈമാന്‍ എന്നിവര്‍ പൊന്നാടയണിയിച്ച് ഗുരുവന്ദനം നടത്തി.
ചടങ്ങില്‍ സംഘാടക സമിതി ചെയര്മാന് എം.എസ്. വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു. എ.കെ. സ്റ്റീഫന്‍, സെന്റിമോന്‍ മാത്യു, ടി.വി. അശോക് കുമാര്‍, സി. വിനോദ് കുമാര്‍, എന്‍. ഭാരതി, പി.എം വത്സമ്മ എന്നിവര്‍ പ്രസംഗിച്ചു. ജന: കണ്‍വീനര്‍ സി.ജെ. അബ്രഹാം സ്വാഗതം പറഞ്ഞു.
Keywords: Rajapuram, Old student, Kerala, Felicitated, Rajapuram Holy Family High School, Ormakkootu.
Advertisement: