കാരുണ്യം കളനാട് ലോഗോ പ്രകാശനം ചെയ്തു
May 25, 2015, 10:15 IST
കാസര്‍കോട്: (www.kasargodvartha.com 25/05/2015) ജീവകാരുണ്യ രംഗത്തും സന്നദ്ധ സേവനവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന 'കാരുണ്യം കളനാട്' ലോഗോ ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ പ്രകാശനം ചെയ്തു. കളനാട് ജമാഅത്ത് പ്രസിഡന്റ് ഹാജി അബ്ദുല്‍ ഹക്കീം കോഴിത്തിടില്‍ ഏറ്റുവാങ്ങി. ഹമീദ് കുട്ടിച്ച, അഹ്മദ് ഉപ്പ്, കെ.എം.കെ. റഷീദ്, എസ്.കെ. ഷരീഫ് ഹാജി, കെ.എം.കെ. ളാഹിര്‍, പി.ഐ. ഷരീഫ്, അബ്ദുര്‍ റഹ്മാന് തോക്കന്‍, എസ്.കെ. മുഹമ്മദ് യാസീന്‍, യാസര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Karunyam Kalanad, Logo, District Collector, P.S. Muhammed Sageer, Logo released.
Advertisement:
Advertisement: