city-gold-ad-for-blogger
Aster MIMS 10/10/2023

ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെ ഓട്ടോ തടഞ്ഞ് വധിക്കാന്‍ ശ്രമം; കൊലക്കേസ് പ്രതിയടക്കം 3 പേര്‍ക്കെതിരെ കേസ്

കുമ്പള: (www.kasargodvartha.com 25/05/2015) ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെ ഓട്ടോ തടഞ്ഞ് വധിക്കാന്‍ ശ്രമിച്ചു. സംഭവത്തില്‍ കൊലക്കേസ് പ്രതിയടക്കം മൂന്നു പേര്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ കൊടിയമ്മ പുതിയകൂരയില്‍ അബ്ദുര്‍ റഹ് മാനെ (30) യാണ് ഓട്ടോയില്‍ സഞ്ചരിക്കുന്നതിനിടെ നായ്ക്കാപ്പില്‍ വെച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘം ഓട്ടോ തടഞ്ഞ് വധിക്കാന്‍ ശ്രമിച്ചത്.

മൂന്നംഗ അക്രമി സംഘം അബ്ദുര്‍ റഹ്മാനെ അക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവരുടെ പിടിയില്‍ നിന്നും കുതറിയോടിയ അബ്ദുര്‍ റഹ് മാന്‍ ഓടിക്കൊണ്ടിരിക്കുകയായിരുന്ന ബസില്‍ ചാടിക്കയറിയാണ് രക്ഷപ്പെട്ടത്. സി.പി.എം. പ്രവര്‍ത്തകന്‍ മുരളി വധക്കേസിലെ പ്രതി ശരത്ത് സംഘത്തിലുണ്ടായിരുന്നതായി അബ്ദുര്‍ റഹ് മാന്‍ പോലീസിന് മൊഴി നല്‍കി. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.

അബ്ദുര്‍ റഹ് മാനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ശരത്തിനും കണ്ടാലറിയാവുന്ന മറ്റു രണ്ടു പേര്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്തത്. പ്രതികള്‍ക്ക് വേണ്ടി അന്വേഷണം വ്യാപിപ്പിച്ചു. മുരളി വധക്കേസില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ശരത്ത് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.
ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെ ഓട്ടോ തടഞ്ഞ് വധിക്കാന്‍ ശ്രമം; കൊലക്കേസ് പ്രതിയടക്കം 3 പേര്‍ക്കെതിരെ കേസ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL