പുഴയില്‍ വീണ രണ്ടു വയസുകാരനെ രക്ഷപ്പെടുത്തിയ ആബിദാ ബീവിക്ക് പോലീസിന്റെ സല്യൂട്ട്
May 24, 2015, 14:06 IST
കുമ്പള: (www.kasargodvartha.com 24/05/2015) പുഴയില്‍ വീണ രണ്ടു വയസുകാരനെ രക്ഷപ്പെടുത്തിയ യുവതിക്ക് പോലീസിന്റെ അനുമോദനം. എരിയാല്‍ വൈറ്റ് ഹൗസിലെ ആബിദാബീവിയെയാണ് ജനമൈത്രി പോലീസ് അനുമോദിച്ചത്. ജനമൈത്രി പോലീസ് നടത്തിവന്നിരുന്ന നീന്തല്‍ പരിശീലനം കാണാനെത്തിയ അമ്മയുടെ കൈയില്‍ നിന്നും പുഴയില്‍ വീണ രണ്ടു വയസുകാരനെയാണ് ആബിദ ബീവി പുഴയില്‍ ചാടി രക്ഷപ്പെടുത്തിയത്.
ജില്ലാ പോലീസ് ചീഫ് ഡോ. ശ്രീനിവാസന്റെ സാന്നിധ്യത്തിലാണ് ആബിദ ബീവിയെ നീന്തല്‍ പരിശീലനത്തിന്റെ സമാപന ചടങ്ങില്‍ വെച്ച് ആദരിച്ചത്. പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ, കുമ്പള സി.ഐ. കെ.പി. സുരേഷ് ബാബു, മഞ്ചുനാഥ് ആള്‍വ, നീന്തല്‍ പരിശീലകന് എം.ടി.പി. സൈഫുദ്ദീന്, കിങ്ങ്സ് ക്ലബ് വളയം പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കഴിഞ്ഞ വര്‍ഷം ജനമൈത്രി പോലീസ് നടത്തിയ നീന്തല്‍ പരിശീലനത്തില്‍ വെച്ചാണ് ആബിദബീവി നീന്തല്‍ പഠിച്ചത്. അത് കൊണ്ടാണ് രണ്ടുവയസുകാരി പുഴയില്‍ വീണപ്പോള്‍ പെട്ടെന്ന് ചാടി രക്ഷിക്കാന്‍ കഴിഞ്ഞതെന്ന് ആബിദ ബീവി പറഞ്ഞു. ആബിദ ബീവിയുടെ ആറു മക്കളില്‍ അഞ്ചു പേരും നീന്തല്‍ പഠിച്ചവരാണ്. ഇളയ മകന് മഹമൂദ് യാസറാണ് ഇനി നീന്തല്‍ പഠിക്കാനിരിക്കുന്നത്.
സംസ്ഥാന മെഡിക്കല്‍ പരീക്ഷയില്‍ 27-ാം റാങ്ക് നേടി ജില്ലയില്‍ ഒന്നാമനായ അഹ് മദ് നജാദ് ഹുസൈന് ആബിദബീവിയുടെ മകനാണ്. മറ്റൊരു മകന് മുഹമ്മദ് സജാദിന് ഇതേ പരീക്ഷയില്‍ 89-ാം റാങ്കു നേടിയിരുന്നു. ജില്ലാ വ്യവസായ കേന്ദ്രത്തിലെ ക്ലര്‍ക്കായ അബ്ദുര്‍ റഹ് മാന്റെ ഭാര്യയാണ് ആബിദാ ബീവി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kumbala, Kasaragod, Kerala, Police, Felicitated, River, 2 and half year Old baby, Swimming training, Abida Beevi felicitated.
Advertisement:
ആബിദാ ബീവി |