രണ്ടു വില്ലേജുകള്‍ക്കായി ഒരു വില്ലേജ് ഓഫീസ്; ജോലിക്കെത്തിയത് രണ്ടു പേര് മാത്രം, ജനം ദുരിതത്തില്‍
Apr 17, 2015, 21:08 IST
ചെര്‍ക്കള: (www.kasargodvartha.com 17/04/2015) നെക്രാജെ - പാടി വില്ലേജുകളിലെ ജനങ്ങള്‍ സേവനത്തിനായി ആശ്രയിക്കുന്നത് ഒരു വില്ലേജ് ഓഫീസറെ മാത്രം. പാടിയില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫീസില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് കൃത്യമായ സേവനങ്ങളൊന്നും ലഭിക്കുന്നില്ലെന്നാണ് പരാതി.
വെള്ളിയാഴ്ച പാടി വില്ലേജ് ഓഫീസില്‍ ജോലിക്കെത്തിയത് ഒരു വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റ്ും മാത്രമാണ്. ഏഴു പേര് വേണ്ടിടത്താണ് രണ്ടു പേരുടെ സേവനം മാത്രം ലഭിച്ചത്. വില്ലേജ് അസിസ്റ്റന്റ് രാവിലെ എത്തിയെങ്കിലും വില്ലേജ് ഓഫീസര്‍ എത്തിയത് രാവിലെ 11 മണിയോടെയാണ്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ എന്‍ക്വയറി റിപോര്‍ട്ടിന്റെ പേരില്‍ ഏതാനും ദിവസമായി വില്ലേജ് ഓഫീസിലെത്തുന്നവര്‍ക്ക് നികുതി അടക്കാനുള്ള സൗകര്യം പോലും അധികൃതര്‍ ചെയ്തു കൊടുക്കുന്നില്ലെന്നാണ് പരാതി.
ഒരാഴ്ച മുമ്പ് നികുതി അടക്കാനെത്തിയപ്പോള് നികുതി രസീത് എത്തിയിട്ടില്ലെന്നാണ് ജനങ്ങളെ അറിയിച്ചത്. വ്യാഴാഴ്ച നികുതി രസീത് എത്തിയെങ്കിലും ഇത് വാങ്ങാന്‍ ഉദ്യോഗസ്ഥരില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. വിവിധ സര്‍ട്ടിഫിക്കറ്റുകളും മറ്റും നല്‍കുന്നത് ഓണ്‍ലൈന്‍ വഴിയായതോടെ വില്ലേജ് ഓഫീസറുടെ ജോലി ഭാരം കുറഞ്ഞെങ്കിലും പാടിയില്‍ ഇതൊന്നും ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ലെന്നാണ് പരാതി.
കന്നട ഭാഷ സംസാരിക്കുന്നവരാണ് ഈ ഭാഗത്തെ ജനങ്ങളില്‍ കൂടുതല്‍ പേരും. പഴയ രേഖകളെല്ലാം തന്നെ കന്നടയിലാണ്. കന്നട ഭാഷ അറിയാവുന്ന ഉദ്യോഗസ്ഥരെ ഇവിടെ നിയമിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും അതിനുള്ള നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. കന്നട ഭാഷയിലെ രേഖയില്‍ എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ തൊട്ടടുത്ത വ്യാപാരികളേയും മറ്റും വിളിച്ചുവരുത്തി അവരുടെ സഹായത്തോടെയാണ് കാര്യങ്ങള്‍ വില്ലേജ് ഓഫീസ് അധികൃതര്‍ പരിഹരിക്കുന്നത്.
ദിവസങ്ങളായുള്ള ഓഫീസ് പ്രവര്‍ത്തനത്തിന്റെ സ്തംഭനം മൂലം 250 ഓളം വരുന്ന ജനങ്ങള്‍ വില്ലേജ് ഓഫീസിന് മുന്നില്‍ തടിച്ചുകൂടിയപ്പോള്‍ പലരും സംശയിച്ചത് വില്ലേജ് ഓഫീസ് ഉപരോധത്തിന് ഏതെങ്കിലും പാര്‍ട്ടിക്കാരുടെ ആള്ക്കാര് എത്തിയതെന്നാണ്.
Keywords : Cherkala, Kasaragod, Village Office, Natives, Office, Pady, Nekraje, Tax, Service.
Advertisement:

രണ്ടു വില്ലേജുകള്‍ക്കായി ഒരു വില്ലേജ് ഓഫീസ്; ജോലിക്കെത്തിയത് രണ്ടു പേര് മാത്രം, ജനം ദുരിതത്തില്‍http://goo.gl/KYw3QA
Posted by Kasaragodvartha on Friday, 17 April 2015
Advertisement: