city-gold-ad-for-blogger
Aster MIMS 10/10/2023

കെ.എസ്.ആര്‍.ടി.സിയില്‍ പാസ് നല്‍കാനാളില്ല: അധികൃതര്‍ വിദ്യാര്‍ത്ഥികളെ വട്ടം കറക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 25/04/2015) ദേശസാല്‍കൃത റൂട്ടില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ കെ.എസ്.ആര്‍.ടി.സി സൗജന്യപാസ് അനുവദിച്ചു നല്‍കാന്‍ ജീവനക്കാരനെ നിയമിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ പല തവണ ഓഫിസിലേക്ക് വിളിച്ച് തിരിച്ചയക്കുന്നതായി പരാതി. ചന്ദ്രഗിരി റൂട്ടായ കാഞ്ഞങ്ങാട്-കാസര്‍കോട് സംസ്ഥാന പാതയിലൂടെ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.

ഏപ്രില്‍ മാസത്തോടെ ഒരുവര്‍ഷം നീണ്ട പാസിന്റെ കാലാവധി അവസാനിക്കുന്ന മുറക്ക് അടുത്ത ദിവസം തന്നെ പുതുക്കി നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇതിനാവശ്യമായ ജീവനക്കാരില്ലാത്തതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ എത്താന്‍ അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് അറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ മൂന്ന് ആഴ്ചയും ഓഫീസിലെത്തിയിട്ടും പാസ് നല്‍കാനാളില്ലെന്ന കാരണം പറഞ്ഞ് നൂറോളം വരുന്ന വിദ്യാര്‍ഥികളെ മടക്കി അയക്കുകയായിരുന്നു.

മൂന്നുപ്രാവശ്യവും മടങ്ങേണ്ടി വന്ന പെണ്‍കുട്ടികള്‍ പൊട്ടിക്കരഞ്ഞിട്ടും അധികൃര്‍ക്ക് കുലുക്കമുണ്ടായില്ല. തുടര്‍ന്ന് അടുത്താഴ്ച വീണ്ടും വരാന്‍ നിര്‍ദേശിക്കുകയായിരുന്നു. പലകുട്ടികളും ട്യൂഷനും മറ്റും ഒഴിവാക്കിയാണ് പാസിനായി എത്തുന്നത്. പാസ് നല്‍കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് ബസ് സ്റ്റേഷനിലെ ഓഫീസില്‍ മാത്രമാണ് പതിക്കുന്നത്. അതുകൊണ്ടു തന്നെ പല അറിയിപ്പുകളും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. ജീവനക്കാരില്‍ പലരും അവധിയെടുത്ത് സംഘടനയുടെ ജനകീയയാത്രാ പരിപാടിയിലാണെന്ന് മറ്റു ജീവനക്കാര്‍ പറയുന്നു.
കെ.എസ്.ആര്‍.ടി.സിയില്‍ പാസ് നല്‍കാനാളില്ല: അധികൃതര്‍ വിദ്യാര്‍ത്ഥികളെ വട്ടം കറക്കുന്നു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
സിറിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് 10 കുര്‍ദ്ദുകളെ കൊലപ്പെടുത്തി; സൈനീക വിമാനം വെടിവെച്ചിട്ടു

Keywords:  Kasaragod, Kerala, KSRTC-bus, Students, Students Free pass, Bus pass, School, Tuition, Study, Travelling, Office, No officers for giving Students KSRTC bus pass.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL