city-gold-ad-for-blogger
Aster MIMS 10/10/2023

ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്തുകയാണ് മുസ്‌ലിം ലീഗിന്റെ ലക്ഷ്യം: പി.കെ. കുഞ്ഞാലിക്കുട്ടി

കാസര്‍കോട്: (www.kasargodvartha.com 24/04/2015) വര്‍ഗീയ ശക്തികളില്‍നിന്നും ഇന്ത്യയെമോചിപ്പിക്കാന്‍ ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് മുസ്‌ലിംലീഗും യൂത്ത്‌ലീഗും പ്രവര്‍ത്തിക്കുന്നതെന്ന് മുസ്‌ലിംലീഗ് ദേശീയ ട്രഷററും വ്യവസായ ഐ.ടി. വകുപ്പ് മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. വര്‍ഗ്ഗീയതക്കെതിരെ മതേതര കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി നടത്തിയ യുവകേരള യാത്രയുടെ സമാപന സമ്മേളനം ഉപ്പള ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ നഗറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ മതേതരത്വം ശക്തിപ്പെടുത്തേണ്ട സമയമാണിത്. മോഡിസത്തില്‍നിന്നും ഇന്ത്യയെ രക്ഷിക്കാന്‍ കാമ്പയിന്‍ നടത്തേണ്ടതിനുപകരം പല യുവജന സംഘടകളും അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് സമയംകളയുകയാണ്. ബാലിശമായ പ്രശ്‌നങ്ങളില്‍ ചാനലുകളില്‍ കുത്തിയിരുന്ന് ചര്‍ച്ച നടത്തി ചില യുവജന നേതാക്കള്‍ കാലം കഴിച്ചുകൂട്ടുമ്പോള്‍ ഇന്ത്യ നേരിടുന്ന പുതിയ വെല്ലുവിളികള്‍ ഏറ്റെടുത്ത് യൂത്ത്‌ലീഗ് മുന്നോട്ടുപോവുകയാണ്.

പല പാര്‍ട്ടിപരിപാടികളിലും വയസ്സന്മാരെ സദസ്സില്‍ കാണുമ്പോള്‍ മുസ്‌ലിംലീഗിന്റെ സദസ്സുകളില്‍ ഇപ്പോള്‍ യുവജനങ്ങളുടെ ആവേശമാണ് അലയടിക്കുന്നത്. സി.പി.എമ്മില്‍നിന്ന് യുവാക്കള്‍ വന്‍തോതില്‍ കൊഴിഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ്. അതിന്റെ സൂചനയാണ് ബംഗാളിലും കേരളത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്. മുസ്‌ലിം ലീഗിനെ ശക്തിപ്പെടുത്തുന്നത് യുവാക്കളാണ്. തീവ്രവാദത്തെ എതിര്‍ക്കാന്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ എക്കാലത്തും മുന്‍പന്തിയിലുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്‌ലിം യൂത്ത്‌ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍  കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി എ.കെ.എം.അഷ്‌റഫ് സ്വാഗതം പറഞ്ഞു. മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, പി.വി.അബ്ദുല്‍ വഹാബ് എം.പി, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്, വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി, എം.എല്‍.എ.മാരായ കെ.എം. ഷാജി, പി.ബി.അബ്ദുല്‍ റസാഖ്, എന്‍.എ.നെല്ലിക്കുന്ന്, മുസ്‌ലിംലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള, ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍, ചന്ദ്രിക ഡയറക്ടര്‍ മെട്രോ മുഹമ്മദ് ഹാജി പ്രസംഗിച്ചു. യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള ജാഥാംഗങ്ങളെ പരിചയപ്പെടുത്തി.

ജാഥാ കോര്‍ഡിനേറ്റര്‍മാരായ വി.പി.എ.അസീസ്, പി.കെ. ഫിറോസ്, സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. അബ്ദുല്‍ റഹ്മാന്‍, കണ്‍വീനര്‍ അഷ്‌റഫ് മാടാന്‍, അംഗങ്ങളായ പി.എ.അഹമ്മദ് കബീര്‍, അഡ്വ. എസ്.കബീര്‍, കെ.പി. താഹിര്‍, റഷീദ് ആലയാന്‍, സി.എച്ച്.ഇഖ്ബാല്‍, ജലാല്‍ പൂതക്കുഴി, കെ.എ. മുജീബ്, മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ ഭാരവാഹികളായ പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, എ.ഹമീദ്ഹാജി, കല്ലട്ര മാഹിന്‍ ഹാജി, കെ.എം. ശംസുദ്ദീന്‍, കെ.ഇ.എ. ബക്കര്‍, ഹനീഫ് ഹാജി പൈവളിഗെ, എം.അബ്ദുല്ല മുഗു, എ.ജി.സി. ബഷീര്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്തുകയാണ് മുസ്‌ലിം ലീഗിന്റെ ലക്ഷ്യം: പി.കെ. കുഞ്ഞാലിക്കുട്ടി

Keywords : Kasaragod, Kerala, Youth League, Minister, P.K. Kunhalikutty, Inauguration, Uppala, Yuva Kerala Yathra. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL