അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ടിനെതിരായ അവിശ്വാസം പരാജയപ്പെട്ടു; ഒരു വോട്ട് അസാധുവായി, സി.പി.എം. നാണംകെട്ടു
Apr 25, 2015, 13:35 IST
അജാനൂര്‍: (www.kasargodvartha.com 25/04/2015) അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി നസീമയ്ക്കെതിരെ ഇടതുപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. സി.പി.എമ്മിന്റെ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.വി. പത്മിനിയുടെ വോട്ട് അസാധുവായത് അവിശ്വാസം കൊണ്ടുവന്ന സി.പി.എമ്മിന് നാണക്കേടായി. 23 അംഗ ഭരണസമിതിയില്‍ എട്ട് സി പി എം അംഗങ്ങളും സി.പി.ഐയുടെ ഒരു അംഗവും ചേര്‍ന്നാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. 12 വോട്ട് ലഭിച്ചാല്‍ മാത്രമേ അവിശ്വാസം പാസാകുമായിരുന്നുള്ളൂ. സി.പി.എമ്മിലെ അശോകനാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നത്.
ബി.ജെ.പിയുടെ മൂന്ന് അംഗങ്ങള്‍ വോട്ട് അസാധുവാക്കി. ലീഗിന്റെ ഏഴ് അംഗങ്ങളും കോണ്‍ഗ്രസിന്റെ നാല് അംഗങ്ങളും ഉള്‍പെടെ 11 പേര് അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. ഇതോടെയാണ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടത്. ഒമ്പത് വോട്ട് ലഭിക്കേണ്ട ഇടതുപക്ഷത്തിന് ഒരു വോട്ട് അസാധുവായതിനാല്‍ എട്ട് വോട്ട് മാത്രമേ ലഭിച്ചുള്ളൂ. നിലവിലുള്ള ഭരണ സമിതിയുടെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ യാതൊരു വിധ മുന്നൊരുക്കങ്ങളും ഇല്ലാതെ സി.പി.എം. അവിശ്വാസ പ്രമേയം കൊണ്ടുവന്നതാണ് പ്രമേയം പരാജയപ്പെടാന്‍ കാരണമായത്.
മാണിക്കോത്ത് ആസ്ഥാനമായി പുതിയ പഞ്ചായത്ത് രൂപീകരിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് മുസ്ലിം ലീഗിനോട് നീരസമുണ്ടെങ്കിലും അവിശ്വാസ പ്രമേയ കാര്യത്തില്‍ ഇരുപാര്‍ട്ടികളും യോജിച്ച് നില്ക്കാന് തീരുമാനിച്ചതോടെ സി.പി.എം അവിശ്വാസ പ്രമേയം പരാജയപ്പെടുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് 10 കുര്‍ദ്ദുകളെ കൊലപ്പെടുത്തി; സൈനീക വിമാനം വെടിവെച്ചിട്ടു
Keywords: Kasaragod, Kerala, Ajanur, Panchayath, Naseema, BJP, Vote, President, Disbelieve resolution failed.
Advertisement: