city-gold-ad-for-blogger
Aster MIMS 10/10/2023

ഷാഫിയെ മരണം തട്ടിയെടുത്തത് 10-ാം ക്ലാസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനിടയില്‍

ചട്ടഞ്ചാല്‍: (www.kasargodvartha.com 04/03/2015) ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയും തെക്കില്‍ ഫെറിയിലെ ബഡുവന്‍കുഞ്ഞി - ഹാജിറ ദമ്പതികളുടെ ഇളയ മകനുമായ മുഹമ്മദ് ഷാഫി (16) ബൈക്കപകടത്തില്‍ മരിച്ചത് 10-ാം ക്ലാസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനിടയില്‍.

കഴിഞ്ഞദിവസമാണ് സ്‌കൂളില്‍ സെന്റ്ഓഫ് കഴിഞ്ഞ് ക്ലാസ് അവസാനിച്ച് കൂട്ടുകാരുമായി പിരിഞ്ഞത്. വരുന്ന തിങ്കളാഴ്ച എസ്.എസ്.എല്‍.സി. പരീക്ഷ ആരംഭിക്കുന്നതിനാല്‍ അവസാനവട്ട പഠനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടിരിക്കുകയായിരുന്നു ഷാഫി. രാവിലെ ചന്ദ്രിക പത്രം വിതരണത്തിന് ശേഷമാണ് ഷാഫി സ്‌കൂളിലേക്ക് പോയിരുന്നത്.

സ്വന്തമായി പഠനത്തിനുള്ള ചിലവ് ഇതുവഴി ഷാഫി കണ്ടെത്തിയിരുന്നു. നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപാഠികള്‍ക്കും പ്രിയങ്കരനായിരുന്ന ഷാഫിയുടെ അപകടമരണം എല്ലാവരേയും കണ്ണീരിലാഴ്ത്തി. രാവിലെ ബദിയടുക്ക നെല്ലിക്കട്ടയിലെ ബന്ധുവീട്ടിലേക്ക് ബൈക്കില്‍ പോയതായിരുന്നു ഷാഫിയെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഉച്ചയ്ക്ക് 12 മണിയോടെ തിരിച്ചുവരുന്നതിനിടെ എടനീര്‍ ക്ഷേത്രത്തിനും സ്‌കൂളിലും ഇടയിലുള്ള വളവില്‍വെച്ചായിരുന്നു എതിരെവന്ന കാറുമായി കൂട്ടിയിടിച്ചത്. തളങ്കര സ്വദേശിയുടേതാണ് അപകടം വരുത്തിയ കാര്‍. കാര്‍ ഡ്രൈവറും മറ്റും ചേര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷാഫിയെ ഉടന്‍തന്നെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മരണവിവരം അറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും സഹപാഠികളും അധ്യാപകരുമടക്കം നൂറുകണക്കിനാളുകളാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് ഒഴുകിയെത്തിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL