city-gold-ad-for-blogger
Aster MIMS 10/10/2023

കിന്‍ഫ്രയിലെ തീപിടുത്തം: ഏതാനും കുടുംബങ്ങള്‍ വീടൊഴിഞ്ഞു; തീയണയ്ക്കാന്‍ നാട്ടുകാരും രംഗത്ത്

സീതാംഗോളി: (www.kasargodvartha.com 03/03/2015) സീതാംഗോളിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള വ്യവസായ പാര്‍ക്കായ കിന്‍ഫ്രയില്‍ ഉണ്ടായ തീപിടുത്തം അണക്കാനുള്ള ശ്രമം ഫയര്‍ഫോഴ്‌സ് തുടരുന്നു. അതേസമയം കിന്‍ഫ്രയിലും സമീപത്തുമുണ്ടായ തീപിടുത്തത്തെതുടര്‍ന്ന് തൊട്ടടുത്തുള്ള ഏതാനും കുടുംബങ്ങള്‍ വീടൊഴിഞ്ഞുപോയി.

സീതാംഗോളി രാജീവ് ഗാന്ധി കോളനിയിലാണ് ആദ്യം തീപടര്‍ന്നത്. ഇവിടെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിന് ഒടുവിലാണ് തീയണയ്ച്ചത്. ഇവിടെ തീയണയ്ച്ച ഫയര്‍ഫോഴ്‌സ് സംഘം തിരിച്ചുപോയി അല്‍പ സമയം കഴിയും മുമ്പാണ് കിന്‍ഫ്രയിലും തൊട്ടടുത്ത എച്ച്.എ.എല്‍. യൂണിറ്റിലും തീ ആളിപ്പടര്‍ന്നത്.

കാസര്‍കോട് നിന്നെത്തിയ മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് ഏറെനേരം പരിശ്രമിച്ചാണ് തീ കെട്ടിടത്തിന് അകത്തേക്ക് പടരുന്നത് തടഞ്ഞത്. കിന്‍ഫ്രയുടേയും എച്ച്.എ.എല്ലിന്റേയും കോപൗണ്ട് മുഴുവന്‍ തീ ആളിപ്പടര്‍ന്നിരുന്നു. തൊട്ടടുത്ത അന്തപുരത്തും തീപിടുത്തം ഉണ്ടായതായി നാട്ടുകാര്‍ പറഞ്ഞു.

സമീപത്തെ ഫയര്‍‌സ്റ്റേഷനുകളില്‍നിന്നും കൂടുതല്‍ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കിന്‍ഫ്രയില്‍ നിരവധി വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവിടേക്കെല്ലാം തീപടരാതിരിക്കാന്‍ ഫയര്‍ഫോഴ്‌സ് ജാഗ്രത പാലിച്ചു വരികയാണ്. കേന്ദ്ര പ്രതിരോധ വകുപ്പിന്റെ യൂണിറ്റായ എച്ച്.എ.എല്ലില്‍ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപോര്‍ട്ടുകള്‍.
കിന്‍ഫ്രയിലെ തീപിടുത്തം: ഏതാനും കുടുംബങ്ങള്‍ വീടൊഴിഞ്ഞു; തീയണയ്ക്കാന്‍ നാട്ടുകാരും രംഗത്ത്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL