city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്ടെ കുടിവെള്ളക്ഷാമം; വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ നേരിട്ട് ഇടപെടണമെന്ന് എന്‍.എ നെല്ലിക്കുന്ന്

കാസര്‍കോട്: (www.kasargodvartha.com 27/03/2015) കേരളത്തില്‍ മറ്റൊരിടത്തും ഇല്ലാത്ത വിധത്തില്‍ മഴക്കാലത്ത് പോലും കുടിവെള്ളത്തിനു കാത്തിരിക്കേണ്ട ഗതികേടാണ് കാസര്‍കോട്ടെ ജനങ്ങള്‍ക്കുള്ളത്. നീണ്ട ദിവസങ്ങള്‍ ഒരു വീട്ടില്‍ കുടിവെള്ളം എത്തിയില്ലെങ്കില്‍ അനുഭവപ്പെടുന്ന കഷ്ടക മനസിലാക്കാന്‍ ഉദ്യോഗസ്ഥന്മാര്‍ തയ്യാറാകുന്നില്ല.

വെള്ളം മുടങ്ങി പ്രാഥമികാവശ്യങ്ങള്‍ പോലും നിര്‍വ്വഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ രോഷം ഉണ്ടാകുക സ്വാഭാവികമാണ്. ഈ രോഷം സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ ചില ഉദ്യോഗസ്ഥന്മാര്‍ കരുതിക്കൂട്ടി അവസരം സൃഷ്ടിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് എം.ഡി. ക്കു നല്‍കിയ കത്തില്‍ എം.എല്‍.എ. പറഞ്ഞു. മാനേജിംഗ് ഡയറക്ടര്‍ കാസര്‍കോട്ടെത്തി ഉദ്യോഗസ്ഥന്മാരെയും ജനപ്രതിനിധികളേയും ഒന്നിച്ചിരുത്തി ഗൗരവമേറിയ ഈ പ്രശ്‌നം ചര്‍ച്ച ചെയ്തു ഫലപ്രദമായ തീരുമാനമെടുക്കണം.

നിരന്തരം കേടുവരുന്ന മോട്ടോറുകള്‍ റിപ്പയര്‍ ചെയ്യാന്‍ സ്ഥിരം മെക്കാനിക്കുകള്‍ വേണമെന്നും പുറമെ നിന്ന് നിയോഗിച്ച മെക്കാനിക്കുകളുടെ കുടിശ്ശിക വളരെ പെട്ടെന്ന് കൊടുത്തു തീര്‍ക്കണമെന്നും എന്‍.എ. നെല്ലിക്കുന്ന് ആവശ്യപ്പെട്ടു.
കാസര്‍കോട്ടെ കുടിവെള്ളക്ഷാമം; വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ നേരിട്ട് ഇടപെടണമെന്ന് എന്‍.എ നെല്ലിക്കുന്ന്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
5 വര്‍ഷം ചെയ്യാത്ത കുറ്റത്തിന് സൗദി ജയിലില്‍; പുറത്തിറങ്ങിയ നാരായണന്‍കുട്ടിയുടെ ജീവിതം നിങ്ങളറിയണം, സഹായിക്കണം

Keywords:  Kasaragod, Kerala, Drinking water, N.A.Nellikunnu, MLA, Managing Director, Water Authority, Machine, Complaint, Mechanic.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL