80 കാരിയെയും മകനെയും വീട്ടില്‍ കയറി കുത്തിപ്പരിക്കേല്പിച്ചു
Mar 21, 2015, 12:14 IST
കാസര്‍കോട്: (www.kasargodvartha.com 21/03/2015) 80 കാരിയെയും മകനെയും യുവാവ് വീട്ടില്‍ കയറി കുത്തിപ്പരിക്കേല്പിച്ചു. കാനത്തൂര്‍ വീപിയടുക്കം മംഗലശ്ശേരിയിലെ കെ.വി കോരന്റെ ഭാര്യ പാര്‍വ്വതിയമ്മ (80), മകന് മണികണ്ഠന് (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ ഇരുവരെയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം. മുമ്പ് പാര്‍വ്വതിയമ്മ പോറ്റിവളര്‍ത്തിയ ബിനു എന്ന യുവാവാണ് അക്രമം നടത്തിയതെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു.
രണ്ടു ദിവസം മുമ്പ് ബിനു പാര്‍വ്വതിയമ്മയെ ഫോണില്‍ വിളിച്ച് ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ ആദൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ വിവരമറിഞ്ഞാണ് ബിനു കത്തിയുമായി വീട്ടില്‍ അതിക്രമിച്ചു കയറി പാര്‍വ്വതിയമ്മയെ കുത്താന്‍ ശ്രമിച്ചത്. മകന് മണികണ്ഠന് തടയാന്‍ ശ്രമിച്ചപ്പോഴാണ് കൈക്കും മറ്റും മുറിവേറ്റത്.
പാര്‍വ്വതിയമ്മയുടെ നട്ടെല്ലിനും പരിക്കേറ്റു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ ബിനു രക്ഷപ്പെട്ടു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
വിന്‍ഡോസ് 10 ഉടന്‍ റിലീസ് ചെയ്തേക്കും?
Keywords: Kasaragod, Kerala, Assault, Complaint, House, Hospital, Kasaragod General Hospital,
Advertisement: