city-gold-ad-for-blogger
Aster MIMS 10/10/2023

ഫാത്വിമയുടെ മരണം: ജയന്റ് വീല്‍ ഉടമയും ഓപ്പറേറ്ററും അറസ്റ്റില്‍

ബേക്കല്‍: (www.kasargodvartha.com 24/03/2015) പാലക്കുന്ന് എക്‌സ്‌പോയ്ക്കിടെ ജയന്റ് വീലില്‍നിന്നും കൈക്കുഞ്ഞിനോടൊപ്പം വീണ് ബന്തടുക്ക ഏണിയാടിയിലെ അബ്ബാസിന്റെ ഭാര്യ ഫാത്വിമ (32) മരിക്കാന്‍ ഇടയായ സംഭവത്തില്‍ ജയന്റ് വീല്‍ ഉടമയെയും ഓപ്പറേറ്ററെയും പോലീസ് അറസ്റ്റ് ചെയ്തു.

പാലക്കുന്ന് ഭരണി മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ എക്‌സ്‌പോയ്ക്കിടയിലാണ് അപകടം നടന്നത്. ജയന്റ് വീല്‍ ഉടമ കര്‍ണാടക തുംഗൂരിലെ ആര്‍. ഹര്‍ഷിദ് (27), ഓപ്പറേറ്റര്‍ മൈസൂര്‍ വിനായക നഗറിലെ ആര്‍. സന്തോഷ് (24) എന്നിവരെയാണ് ബേക്കല്‍ എസ്.ഐ. പി. നാരായണന്‍ അറസ്റ്റ് ചെയ്തത്.

ഫാത്വിമയുടെ മരണം: ജയന്റ് വീല്‍ ഉടമയും ഓപ്പറേറ്ററും അറസ്റ്റില്‍
ഫാത്വിമ
ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 6.30 മണിയോടെയാണ് ഫാത്വിമ 11 മാസം മാത്രം പ്രായമുള്ള മകള്‍ മാജിദയ്‌ക്കൊപ്പം വീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഫാത്വിമ മരിച്ചു. കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. 

മതിയായ സുരക്ഷയോ മുന്‍കരുതലോ ഇല്ലാതെയാണ് പാലക്കുന്ന് എക്‌സ്‌പോയില്‍ ജയന്റ് വീല്‍ പ്രവര്‍ത്തിപ്പിച്ചതെന്നാണ് ആരോപണം. ഇതിന് പഞ്ചായത്തില്‍നിന്നും പോലീസില്‍നിന്നും അനുമതിയും വാങ്ങിയിരുന്നില്ലെന്നാണ് ആരോപണം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL