city-gold-ad-for-blogger
Aster MIMS 10/10/2023

നാലാം മൈലില്‍നിന്നും ആര്‍.എസ്.എസ്. റൂട്ട് മാര്‍ച്ച് തുടങ്ങുന്നതിനെതിരെ ജനകീയ സമാധാന വേദി പ്രകടനം നടത്തും

കാസര്‍കോട്: (www.kasargodvartha.com 31/01/2015) ഞായറാഴ്ച കാസര്‍കോട്ട് നടക്കുന്ന ആര്‍.എസ്.എസ്. റൂട്ട് മാര്‍ച്ച് നാലാംമൈലില്‍ നിന്നും തുടങ്ങുന്നത് തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ചേര്‍ന്ന് രൂപീകരിച്ച ജനകീയ സമാധാന വേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ 11.30ന് സന്തോഷ് നഗറില്‍ നിന്നും നാലാം മൈലിലേക്കാണ് പ്രതിഷേധപ്രകടനം നടത്തുകയെന്ന് ജനകീയ സമാധാന വേദി കണ്‍വീനര്‍ മുഹമ്മദ് ആസിഫ് നായന്മാര്‍മൂല, ഭാരവാഹികളായ എ.എസ്. അബ്ദുര്‍ റഹ് മാന്‍ പടിഞ്ഞാര്‍ മൂല, ടി.എം. മുനീര്‍ നായന്മാര്‍ മൂല എന്നിവര്‍ പറഞ്ഞു.

ഈ പ്രദേശത്തെ ജനങ്ങളുടെ സമാധാന ജീവിതത്തിന് ആര്‍.എസ്.എസ്. റൂട്ട് മാര്‍ച്ച് ഭംഗം വരുത്തുമെന്നാണ് ഇവരുടെ പരാതി. ഏതെങ്കിലും രീതിയിലുള്ള സംഘര്‍ഷ സാധ്യതഉണ്ടായാല്‍ അതിന്റെ ഭവിഷത്ത് ഏറ്റുവാങ്ങേണ്ടിവരിക റൂട്ട് മാര്‍ച്ച് കടന്നുപോകുന്ന സ്ഥലത്തെ വ്യാപാര സ്ഥാപനങ്ങളും വീടുകളുമായിരിക്കുമെന്നും ഇവര്‍ പറഞ്ഞു.

ആര്‍.എസ്.എസിന്റെ റൂട്ട് മാര്‍ച്ച് നടത്തുന്നതിന് ഇവിടെ അനുമതി നല്‍കിയിട്ടില്ലെന്നാണ് ജനകീയ സമാധാന വേദി പ്രവര്‍ത്തകര്‍ പറയുന്നത്. അതുകൊണ്ട് തന്നെ നാലാംമൈലില്‍നിന്നും റൂട്ട്മാര്‍ച്ച് നടത്തിയാല്‍ തടയുണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതിനിടെ ജനകീയ സമാധാന വേദിയുടെ പ്രകടനത്തെകുറിച്ച് അറിയില്ലെന്നാണ് ജില്ലാ പോലീസ് ചീഫ് പറയുന്നത്. ആര്‍.എസ്.എസിന്റെ റൂട്ട് മാര്‍ച്ച് കടന്നുപോകേണ്ട സ്ഥലങ്ങളെ കുറിച്ച് നിബന്ധനകളോടെയാണ് അനുമതി നല്‍കിയിട്ടുള്ളതെന്നും എവിടെയെല്ലാം കേന്ദ്രീകരിച്ച് റൂട്ട് മാര്‍ച്ച് നടത്തണമെന്നും പോലീസ് വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എസ്.പി. കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ആര്‍.എസ്.എസിന്റെ റൂട്ട് മാര്‍ച്ചിന് കനത്ത സുരക്ഷയാണ് പോലീസ് ഏര്‍പെടുത്തിയിട്ടുള്ളത്. തൃശൂര്‍ മുതലുള്ള പോലീസിന്റെ സായുദ്ധ സേനാംഗങ്ങളെയടക്കം സുരയ്ക്കായി നിയോഗിച്ചിട്ടുണ്ട്. റൂട്ട് മാര്‍ച്ച് കണക്കിലെടുത്ത് കാസര്‍കോട് മുതല്‍ ചട്ടഞ്ചാല്‍ വരെ ഗതാഗത നിയന്ത്രണവും പോലീസ് ഏര്‍പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് 6.30 മണി വരെയാണ് കര്‍ശനമായ ഗതാഗത നിയന്ത്രണം ഏര്‍പെടുത്തിയിട്ടുള്ളത്.
നാലാം മൈലില്‍നിന്നും ആര്‍.എസ്.എസ്. റൂട്ട് മാര്‍ച്ച് തുടങ്ങുന്നതിനെതിരെ ജനകീയ സമാധാന വേദി പ്രകടനം നടത്തും

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Procession to ban RSS Route March at Fourth Mail, Kasaragod, RSS, Kerala, RSS Rout March, Chengala, Naimaramoola, Santhosh Nagar.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL