city-gold-ad-for-blogger
Aster MIMS 10/10/2023

ഹൃദയാഘാതത്തെ തുടര്‍ന്ന് കാസര്‍കോട് സ്വദേശി ദുബൈയില്‍ കുഴഞ്ഞുവീണ് മരിച്ചു

ദുബൈ: (www.kasargodvartha.com  31/01/2015) ഹൃദയാഘാതത്തെ തുടര്‍ന്ന് കാസര്‍കോട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. ഉദുമ ബേവൂരിയിലെ ലോഹിദാസ് (49) ആണ് മരിച്ചത്.

ദുബൈയില്‍ വര്‍ഷങ്ങളായി വീഡിയോ കട നടത്തുന്ന ലോഹിദാസ് വ്യാഴാഴ്ച രാത്രിയാണ് നെഞ്ചുവേദനയെതുടര്‍ന്ന് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെളളിയാഴ്ച രാവിലെയോടെ മരണപ്പെടുകയായിരുന്നു.

ബേവൂരിയിലെ ഗോപാലന്‍-മാധവി ദമ്പതികളുടെ മകനാണ്. ലോഹിദാസിന്റെ കുടുംബും നേരത്തെ ദുബൈയിലായിരുന്നു. അടുത്തിടെ കണ്ണൂരില്‍ പുതിയ വീട് നിര്‍മിച്ചിരുന്നു. ഭാര്യ: കണ്ണൂരിലെ സീന. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.

സഹോദരങ്ങള്‍: രമേശന്‍, ഉണ്ണി, വിനോദ് (മൂവരും ദുബൈ), സുഗതകുമാരി, ഗീത, പരേതനായ അജിത്ത്. മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ദുബൈയിലും നാട്ടിലും നിരവധി സുഹൃദ് വലയങ്ങള്‍ക്ക് ഉടമയാണ്. അതുകൊണ്ടുതന്നെ സഹപ്രവര്‍ത്തകരെ ലോഹിദാസിന്റെ ആകസ്മിക മരണം ദുഖത്തിലാഴ്ത്തി.
ഹൃദയാഘാതത്തെ തുടര്‍ന്ന് കാസര്‍കോട് സ്വദേശി ദുബൈയില്‍ കുഴഞ്ഞുവീണ് മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Obituary, Obituary, Gulf, Udma, Lohidas, Kasaragod, Bevoori, Cardiac arrest.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL