city-gold-ad-for-blogger
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം സൗന്ദര്യശാസ്ത്ര പരമായല്ല നേരിടേണ്ടത്: ആഷാ മേനോന്‍

കാസര്‍കോട്: (www.kasargodvartha.com 25/01/2015) എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം സൗന്ദര്യ ശാസ്ത്രപരമായി നേരിടേണ്ട ഒന്നല്ലെന്നും ഇരകളെ സഹജീവികളായി പരിഗണിച്ചു രോഗപരിഹാരം നടത്തേണ്ട ആരോഗ്യപ്രശ്‌നമാണെന്നും പ്രശസ്ത നിരൂപകന്‍ ആഷാ മേനോന്‍ പറഞ്ഞു.

നെഞ്ചംപറമ്പിലെ അമ്മമാര്‍ സുപ്രീം കോടതിക്കയച്ച കത്ത് ഉള്‍പെടുത്തിയ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ബി.എ. ഇംഗ്ലീഷ് പാഠപുസ്തകമായ ഗ്രീന്‍ വോയ്‌സിന്റെ പ്രകാശനം മാധ്യമ പ്രവര്‍ത്തക വിധു വിന്‍സന്റിനു നല്‍കി നിര്‍വഹിക്കുകയായിരുന്നു അവർ. ഞായറാഴ്ച രാവിലെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡു പരിസരത്തെ ഒപ്പുമരച്ചുവട്ടിലായിരുന്നു പരിപാടി.

കണ്ണില്ലാതെ മരിച്ച കുട്ടിയുടെ ഫോട്ടോ പകര്‍ത്തിയ ഷാഫി തെരുവത്തിനെ ആഷാമേനോനും അമ്മമാരെ ലീലാകുമാരി അമ്മയും ആദരിച്ചു. പുസ്തകത്തിന്റെ എഡിറ്റര്‍ പ്രൊഫ. ലസിത, കവി പി.എന്‍. ഗോപീകൃഷ്ണന്‍, പ്രൊഫ. സാഹിറാ റഹ്മാന്‍ എന്നിവര്‍ പുസ്തകത്തെ പറ്റി സംസാരിച്ചു. അന്തരിച്ച കെ.എസ്.അബ്ദുല്ലയ്ക്കു ആദരാഞ്ജലികള്‍ അര്‍പിച്ചു കൊണ്ടു നടത്തിയ പരിപാടിയില്‍ ഹസന്‍ മാങ്ങാട് അധ്യക്ഷത വഹിച്ചു. മരം നിറയെ പരിപാടി ടി.പി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.

ജി.ബി.വത്സന്‍, എം.എ.റഹ്മാന്‍, എ.എസ്.മുഹമ്മദ് കുഞ്ഞി, മുത്തു ടീച്ചര്‍, മാഹിന്‍ കുന്നില്‍, മോഹനന്‍ പുലിക്കോടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ നല്‍കേണ്ട 34 കോടി രൂപ ഉടന്‍ നല്‍കുക, കേന്ദ്ര മെഡിക്കല്‍ കോളജ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുക എന്നീ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം സൗന്ദര്യശാസ്ത്ര പരമായല്ല നേരിടേണ്ടത്: ആഷാ മേനോന്‍

Keywords : Kasaragod, Kerala, Endosulfan-victim, Endosulfan, Programme, Book, Release, Green voice book released. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL