city-gold-ad-for-blogger
Aster MIMS 10/10/2023

കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ തീര്‍ന്നു, ഇപ്പോള്‍ ബിരിയാണി: ലീലാകുമാരി അമ്മ

കാസര്‍കോട്: (www.kasargodvartha.com 25/01/2015) സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പച്ചക്കറികളില്‍ നിന്നു എന്‍ഡോസള്‍ഫാന്‍ പോലുള്ള മാരക കീടനാശിനികള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും എന്നാല്‍ കീടനാശിനിയുടെ അംശം കലര്‍ന്ന പലതരം ബിരിയാണികള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്നും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയും റിട്ട. കൃഷി വകുപ്പ് ഓഫീസറും എന്‍ഡോസള്‍ഫാനെതിരെ നിയമയുദ്ധം നടത്തി ശ്രദ്ധേയയുമായ  ലീലാകുമാരി അമ്മ പറഞ്ഞു.

എന്‍വിസാജ് ഞായറാഴ്ച രാവിലെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പുമരച്ചോട്ടില്‍ നടത്തിയ മരം നിറയെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
അന്യ സംസ്ഥാനത്ത് നിന്നു വരുന്ന പച്ചക്കറികള്‍ മാരകമായ വിഷം കലര്‍ന്നവയാണ്. അതു നാം ഉപേക്ഷിക്കണം. നമ്മുടെ വീട്ട് മുറ്റത്ത് പച്ചക്കറിത്തോട്ടങ്ങള്‍ വ്യാപകമാക്കണം. ഈ പച്ചക്കറികള്‍ നമ്മുടെ   അടുക്കളയില്‍ ഉപയോഗിക്കണം.

പച്ചക്കറികളില്‍ നിന്നു അകലുന്ന മലയാളികള്‍ കോഴിയടക്കമുളള ഇറച്ചികള്‍ കൊണ്ട് ബിരിയാണി ഒരുക്കുകയാണിന്ന്. ബിരിയാണിയിലെ ഈ 'ആണികള്‍' കുഞ്ഞുങ്ങളെയടക്കം മാരക രോഗികളാക്കുകയാണ്. സദ്യകളില്‍ പച്ചക്കറികള്‍ വ്യാപകമാക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്നും  ലീലാകുമാരി അമ്മ പറഞ്ഞു.

ചടങ്ങില്‍ മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ ശാഖാ യൂത്ത് ലീഗ്, എം. എസ്. എഫിന്റെ സഹായത്തോടെ എന്‍ഡോസള്‍ഫാന്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷ്യ കിറ്റ് ലീലാകുമാരി അമ്മ, അമ്മമാര്‍ക്കു വിതരണം ചെയ്തു.

ഭക്ഷ്യ കിറ്റുകള്‍ മാഹിന്‍ കുന്നില്‍, ലീലാകുമാരി അമ്മയെ ഏല്‍പിച്ചു. പ്രശസ്ത സാഹിത്യകാരന്‍ ആഷാ മേനോന്‍, കവി പി.എന്‍.ഗോപീകൃഷ്ണന്‍, വിധു വിന്‍സന്റ്, ബി.വി.ലസിത, പ്രൊഫ. എം.എ.റഹ്മാന്‍, ജി.ബി.വത്സന്‍, ഷാഫി തെരുവത്ത്, സാഹിറ റഹ്മാന്‍, ഹസ്സന്‍ മാങ്ങാട്,  കെ.ബി.കുഞ്ഞാമു എരിയാല്‍, മോഹനന്‍ പുലിക്കോടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ തീര്‍ന്നു, ഇപ്പോള്‍ ബിരിയാണി: ലീലാകുമാരി അമ്മ
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL