പതാകകള്‍ കാണാതായതില്‍ പരാതിപ്പെട്ട യുവമോര്‍ച്ചാ നേതാവിനെ സി.പി.എമ്മുകാര്‍ ആക്രമിച്ചു
Dec 17, 2014, 11:51 IST
കാസര്‍കോട്: (www.kvartha.com 17.12.2014) യുവമോര്‍ച്ചാ നേതാവിനെ ഒരു സംഘം സി.പി.എം. പ്രവര്‍ത്തകരുടെ അക്രമത്തില്‍ പരിക്കേറ്റ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവമോര്‍ച്ച ബേഡകം പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി കുണ്ടംകുഴിയിലെ ഗീതാരഞ്ജനെ(25) ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ കുണ്ടംകുഴിയില്‍ വെച്ച് 30 ഓളം വരുന്ന സി.പി.എം. പ്രവര്‍ത്തകര്‍ ആക്രമിച്ചതായാണ് പരാതി.
കുണ്ടംകുഴിയില്‍ യുവമോര്‍ച്ച സ്ഥാപിച്ച പതാകകള്‍ കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടിരുന്നു. അതിനു പിന്നില്‍ സി.പി.എം. പ്രവര്ത്തകരാണെന്നാരോപിച്ചു ഗീതാ രഞ്ജന്‍ ബേഡകം പോലീസില്‍ പരാതി നല്‍കിയിരുന്നു. അതിലുള്ള വൈരാഗ്യമാണ് അക്രമകാരണമെന്നു ആശുപത്രിയില്‍ കഴിയുന്ന ഗീതാരഞ്ജന് പറഞ്ഞു.

Keywords: Flag, BJP, CPM, Attack, Kasaragod, Yuvamorcha, Injured, General-hospital, Kundamkuzhi.