9 ദിവസം മുമ്പു വിവാഹിതനായ യുവാവ് റോഡരികിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍
Dec 12, 2014, 16:27 IST
കുമ്പള: (www.kasargodvartha.com 12.12.2014) ഒമ്പതു ദിവസം മുമ്പു വിവാഹിതനായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള കളത്തൂരിലെ ഭട്ട്യ മൂല്യയുടെ മകന് നാഗേഷ് (32) ആണ് മരിച്ചത്. വീട്ടില്‍ നിന്നും ഒരു കിലോ മീറ്റര്‍ അകലെ പാമ്പാടി കടവില്‍ റോഡരികിലെ മരത്തിലാണ് വ്യാഴാഴ്ച രാത്രി തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്.
മരത്തിനു ചുവട്ടില്‍ നാഗേഷിന്റെ ബൈക്കും കയര്‍ പൊതിഞ്ഞു കൊണ്ടു പോകാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന കവറും കണ്ടെത്തി. ഡിസംബര്‍ മൂന്നിനാണ് നാഗേഷ് വിവാഹിതനായത്. വ്യാഴാഴ്ച പകല്‍ നവദമ്പതികള്‍ ബേക്കല്‍ കോട്ടയില്‍ വീഡിയോ ഷൂട്ടിംഗിനായി പോയിരുന്നു. തിരിച്ചെത്തിയതിനു ശേഷം വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. തിരച്ചിലിലാണ് മൃതദേഹം കാണപ്പെട്ടത്.
കുടാല്‍ മേര്‍ക്കള സ്വദേശിനി മാലതിയാണ് ഭാര്യ. പരേതയായ മുത്തയാണ് മാതാവ്. സഹോദരങ്ങള്‍: രവീന്ദ്ര, ബാലകൃഷ്ണ, സുരേഷ്, സരസ്വതി, വാരിജ, ലളിത.

Keywords: Suicide, Kumbala, Hangman, Friends, Inform police, Bike inside the road, Youngster found dead hanged.
Advertisement:
Advertisement: