കൗതുകമായി നാഷണല്‍ ലീഗ് നേതാവിന്റെ സയാമീസ് വാഴക്കുലയും ബി.എം.എസ്. നേതാവിന്റെ കിളിത്തേങ്ങയും
Dec 20, 2014, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 20.12.2014) നാഷണല്‍ യൂത്ത് ലീഗ് നേതാവിന്റെ വീട്ടു പറമ്പിലെ സയാമീസ് വാഴക്കുലയും ബി.എം.എസ്. നേതാവിന്റെ തെങ്ങിന് കായ്ച പക്ഷിയുടെ രൂപമുള്ള തേങ്ങയും കൗതുകമാവുന്നു.
നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അജിത് കുമാര്‍ ആസാദിന്റെ പറമ്പിലെ വാഴയിലാണ് സയാമീസ് കുലയുണ്ടായത്. പതിവിലും നീളമുള്ള കുലയുടെ മധ്യഭാഗം കായകളില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. ആദ്യ ഭാഗത്തു കായകള്‍ താഴോട്ടു ചെരിഞ്ഞു കിടക്കുമ്പോള്‍ രണ്ടാം ഭാഗത്തെ കായകളുടെ ചെരിവ് മുകളിലോട്ടാണ്. രണ്ടു കുലകളായി പിറക്കേണ്ടവ വിധിവൈപരീത്യം കൊണ്ടു അങ്ങനെയാവാതെ ഒന്നായിപ്പിറന്ന പോലെ.
കായകള്‍ തമ്മില്‍ ഒട്ടി ഇരട്ടക്കായകള് ഉണ്ടാവുന്നത് വാഴക്കുലകളില്‍ പതിവാണ്. കദളി, മൈസൂര്‍, നേന്ത്രന് എന്നീ കുലകളിലെല്ലാം ഇരട്ടക്കായകള് കാണാം. എന്നാല്‍ ഇവിടെ രണ്ടു കുലകള്‍ തന്നെ ഒന്നായി മാറിയിരിക്കുകയാണ്. നടുവിലെ തണ്ടാണ് കുലകളെ ഒന്നാക്കി നിര്‍ത്തുന്നതെന്നു മാത്രം.
ബി.എം.എസ്. ജില്ലാ വൈസ് പ്രസിഡന്റ് താളിപ്പടുപ്പ് കൊളക്കെബയലിലെ എ. കേശവയുടെ വീട്ടിലെ തെങ്ങിന്‍ത്തോപ്പില്‍ നിന്ന് പറിച്ച തേങ്ങയിലാണ് പക്ഷിയുടെ രൂപമുള്ളത്. ഒരു പക്ഷിയുടെ തലഭാഗം തേങ്ങയില്‍ ഒട്ടിച്ചുവെച്ചതാണെന്നു തോന്നും. സൂക്ഷിച്ചു നോക്കിയാലേ കിളി, തേങ്ങയുടെ പൊങ്ങാണെന്ന് മനസിലാവുകയുള്ളൂ.
ഒരു പക്ഷിക്കുണ്ടായിരിക്കേണ്ട എല്ലാ സവിശേഷതകളും ഈ പൊങ്ങിനുണ്ട്. എന്തിനേറെ കൊക്കുപോലും മനോഹരമായി കൊത്തി വച്ചതുപോലെ. ഈ കാഴ്ച കാണാനായി നിരവധിപേരാണ് കേശവയുടെ വീട്ടിലെത്തിയത്. ഇതിനുപുറമേ പ്രദേശത്തെ ടൗണിലും ഈ തേങ്ങ കേശവ പ്രദര്‍ശിപ്പിച്ചിരുന്നു.
നിരവധിയാള്‍ക്കാരാണ് അവിടെയും തേങ്ങയില്‍ വിരിഞ്ഞ ഈ കൗതുകം കാണാനെത്തിയത്. അജിത്തിന്റെ പറമ്പില്‍ കായ്ച സയാമീസ് വാഴക്കുലയും കാണാന്‍ ആളുകളെത്തുന്നുണ്ട്. പഴുത്തു തുടങ്ങിയ കുല വെട്ടിയെടുത്ത് കാസര്‍കോട് വാര്‍ത്തയില്‍ എത്തിക്കുകയായിരുന്നു.
വ്യത്യസ്ത ധ്രുവങ്ങളിലുള്ള രണ്ട് നേതാക്കളുടെ പറമ്പിലെ കാര്‍ഷിക വിളകള്‍ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമാകുന്നത് ഇരുവരുടെയും പാര്‍ട്ടികളിലും ചര്‍ച്ചയായിട്ടുണ്ട്.

Keywords: Kasaragod, Kerala, Coconut, Birds, House, Town, Vice president, Banana.
Advertisement:
Advertisement: