city-gold-ad-for-blogger
Aster MIMS 10/10/2023

യോഗ്യതയില്ലാത്ത ആള്‍ ലൈബ്രേറിയന്‍; മുളിയാറില്‍ യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപോയി

ബോവിക്കാനം:(www.kasargodvartha.com 18.12.2014) മുളിയാര്‍ ഗ്രാമപഞ്ചായത്തില്‍ സി.പി.എമ്മിന്റെ വികസന വിരുദ്ധ-സ്വജന പക്ഷപാത, അഴിമതി ദുര്‍ഭരണത്തില്‍ പ്രതിഷേധിച്ച് ബോര്‍ഡ് യോഗത്തില്‍ നിന്ന് യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. ഒഴിഞ്ഞുകിടക്കുന്ന ഫുള്‍ടൈം ലൈബ്രറി പോസ്റ്റിലേക്ക് അനധികൃതമായി ഉദ്യോഗസ്ഥനെ നിയമിച്ചതിനെതിരെ യു.ഡി.എഫ് അംഗങ്ങള്‍  ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി അധ്യക്ഷയുടെ  ഭാഗത്തുനിന്നും ലഭിക്കാത്തതിനാലാണ് ബോര്‍ഡ് യോഗം ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോയത്.

ഒരു കോടിയോളം രൂപയുടെ പുസ്തക ശേഖരമുള്ള മുളിയാര്‍ കസ്തുര്‍ബ ഗ്രന്ഥാലയത്തില്‍ മുഴുവന്‍ സമയ ഉദ്യോഗസ്ഥന്റെ ഒഴിവിലേക്കാണ് ആവശ്യമായ യോഗ്യതകളൊന്നുമില്ലാത്ത ഒരു  പാര്‍ട്ടി പ്രവര്‍ത്തകനെ ബോര്‍ഡിന്റെ തീരുമാനം ഇല്ലാതെയും നടപടി ക്രമങ്ങള്‍ ഒന്നും പാലിക്കാതെയും പ്രസിഡണ്ടിന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് താല്‍ക്കാലിക നിയമനം നടത്തിയത്. സ്റ്റോക് രജിസ്റ്റര്‍ കൈമാറാതെയും നിലവിലുള്ള ആസ്ഥിയുടെ കണക്കെടുപ്പ് എടുക്കാതെയും ആണ് ഒരു ബാധ്യതയും ഇല്ലാത്ത വ്യക്തിയെ ലൈബ്രറിയനായി നിയമിച്ചത്.   സി.പി.എമ്മില്‍ ഗ്രൂപ്പ് വഴക്ക് പരിധിവിട്ടസാഹചര്യത്തിലാണ് ലൈബ്രറിയന്റെസ്ഥലം മാറ്റത്തിലൂടെ ആയിരക്കണക്കിന് വായനക്കാര്‍ക്ക് പ്രയോജനപ്പെടുന്ന ഈ ഗ്രന്ഥാലയം  അനാഥമായത്.

മുളിയാറിന്റെ സര്‍വ്വവികസന പ്രക്രിയയിലും സി.പി.എം ഗ്രൂപ്പ്  വഴക്ക് വലിയ പ്രശ്‌നമായിരിക്കുന്ന സാഹചര്യത്തില്‍ പ്രസിഡണ്ട് എടുക്കുന്ന തീരുമാനത്തെ ഔദ്യോഗിക പാര്‍ട്ടി വക്താവായ വൈസ് പ്രസിഡണ്ട് എതിര്‍ക്കുകയും വൈസ് പ്രസിഡണ്ട് സൂപ്പര്‍ വൈസ് പ്രസിഡണ്ടായി ഭരിക്കുന്നതിനെ പ്രസിഡണ്ട് ചോദ്യം ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മുളിയാര്‍  രാഷ്ട്രീയം കലങ്ങി മറിയുന്നത്. ഇതിനുമുമ്പും നിരവധി താല്‍ക്കാലിക ഒഴിവിലേക്ക് സ്വന്തം പാര്‍ട്ടിക്കാരെ അനധികൃതമായി പഞ്ചായത്തില്‍ സി.പി.എം കുടിയിരുത്തിയിട്ടുണ്ട്.

തെരുവ് വിളക്കുകള്‍ റിപ്പയര്‍  ചെയ്യാതെ ബോവിക്കാനം ടൗണിനേയും മുളിയാറിനേയും കൂരിരുട്ടിലാക്കി സാമൂഹ്യ ദ്രോഹികള്‍ക്ക് അഴിഞ്ഞാടാനുള്ള  അവസരമൊരുക്കുന്ന പഞ്ചായത്ത് ഭരണപക്ഷത്തിന്റെ സമീപനത്തിനെതിരെയും ഭരണസ്തംഭനത്തിലൂടെ പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ടുന്ന സേവനങ്ങള്‍ തടയപ്പെടുന്നതിനെക്കുറിച്ചും ഇറങ്ങിപോവുന്നതിന് മുമ്പ് വിഷയം അവതരിപ്പിച്ച് പ്രസംഗിച്ച മുസ്‌ലിം ലീഗ് പാര്‍ല്ലമെന്ററി പാര്‍ട്ടി ലീഡര്‍ ഷെരീഫ് കൊടവഞ്ചി, കോണ്‍ഗ്രസ് പ്രതിനിധി ഇ.മണികണ്ഠന്‍, ബാത്തിഷ പൊവ്വല്‍ എന്നിവര്‍ ബോര്‍ഡ് യോഗത്തില്‍ തുറന്നടിച്ചു.

യോഗ്യതയില്ലാത്ത ആള്‍ ലൈബ്രേറിയന്‍; മുളിയാറില്‍  യു.ഡി.എഫ്  അംഗങ്ങള്‍ ഇറങ്ങിപോയി
യു.ഡി.എഫ് അംഗങ്ങളായി ഇ.മണികണ്ഠന്‍, ഷെരീഫ് കൊടവഞ്ചി, ബാത്തിഷ പൊവ്വല്‍, ആയിഷ മഹ്മൂദ്, സഫിയ ഖാലിദ്,  റുഖിയ അബൂബക്കര്‍ എന്നിവരാണ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്. ബി.ജെ.പി അംഗം ഉഷ കുമാരി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി  ചെയര്‍പേഴ്‌സണ്‍ പ്രേമാവതി, ഇടതു സ്വതന്ത്രന്‍ സി.കെ.മുനീര്‍ എന്നിവര്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു. 15 അംഗ ഭരണസമിതിയാണ് മുളിയാറിലുള്ളത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Bovikanam, Muliyar, UDF, Library, Protest, kasaragod, Kerala, CPM, Political party, Muslim-league, UDF Members walkout to protest against Panchayath administration 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL