കര്‍ണാടക മന്ത്രി യു.ടി ഖാദറിന്റെ ചിത്രം മോര്‍ഫ് ചെയ്ത് വാട്ട്സ് ആപ്പില്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍
Dec 30, 2014, 23:35 IST
മംഗളൂരു: (wwww.kasargodvartha.com 30.12.2014) കര്‍ണാടക ആരോഗ്യ മന്ത്രി യു.ടി ഖാദറിന്റെ ചിത്രം മോര്‍ഫ് ചെയ്ത് വാട്ട്സ് ആപ്പില്‍ പ്രചരിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. തൊക്കോട്ടെ നാരേഷ് ഗട്ടിയെയാണ് ഉള്ളാള്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ആമിര്‍ ഖാന്റെ പുതിയ സിനിമയായ പി.കെ പോസ്റ്ററിന്റെ ചിത്രത്തില്‍ മന്ത്രിയുടെ ഫോട്ടോ മോര്‍ഫ് ചെയ്തും കൂടെ പാകിസ്താന്റെ പതാക ചേര്‍ത്തുവെച്ചും അപമാനിക്കുന്ന തരത്തിലുള്ള അടിക്കുറിപ്പും നല്‍കിയായിരുന്നു വാട്ട്സ് ആപ്പില്‍ പ്രചരിപ്പിച്ചത്. തുളുനാട രക്ശന വേദികെ ചീഫ് സെക്രട്ടറി ഹമീദ് ഹസന്റെ പരാതിയിലാണ് പോലീസ് കേസെടുത്തതും പ്രതിയെ അറസ്റ്റ് ചെയ്തതും.
നേരത്തെ യു.ടി ഖാദറിനെയും മറ്റു അടുത്ത സുഹൃത്തുക്കളെയും ചേര്‍ത്ത് ഹമീദ് വാട്ട്സ് ആപ്പ് ഗ്രൂപ്പ് തുടങ്ങിയിരുന്നു. ഡിസംബര്‍ 25നാണ് മോര്‍ഫ് ചെയ്ത ചിത്രം നരേഷ് ഹമീദിന് അയച്ചു കൊടുക്കുന്നത്. ഐടി ആക്ട് പ്രകാരമാണ് നരേഷിനെതിരെ പോലീസ് കേസെടുത്തത്.

Keywords : Mangalore, Karnataka, Arrest, Accuse, Police, Complaint, Social networks, National, UT Khader.