city-gold-ad-for-blogger
Aster MIMS 10/10/2023

ഭര്‍തൃമതിയെ പീഡിപ്പിച്ച് നഗ്ന ഫോട്ടോ ഭര്‍ത്താവിനയച്ചു കൊടുത്ത കേസില്‍ കുറ്റപത്രം സമര്‍പിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 16.12.2014) ഭര്‍തൃമതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്ന ഫോട്ടോയെടുത്ത് ഭര്‍ത്താവിന് അയച്ചുകൊടുത്ത കേസില്‍ പോലീസ് കുറ്റപത്രം സമര്‍പിച്ചു. പരപ്പ കമ്മാടം കോടങ്കല്ലിലെ വി.വി ധനേഷിനെതിരെയാണ് (38) ചന്തേര പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത്.

എസ്എംഎസ് ഡിവൈഎസ്പി അന്വേഷണം പൂര്‍ത്തിയാക്കിയ കേസില്‍ 20 ഓളം സാക്ഷികളാണുള്ളത്. പയ്യന്നൂരിലെ ഒരു വസ്ത്ര സ്ഥാപനത്തില്‍ ജീവനക്കാരിയായ കൊടക്കാട് വേങ്ങപ്പാറയിലെ ഭര്‍തൃമതിയുടെ പരാതിയിലാണ് പോലീസ് ധനേഷിനെതിരെ കേസെടുത്തത്. യുവതിയുടെ സഹോദരി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ യുവതിയുടെ ഭര്‍തൃസഹോദരന്റെ മകനോടൊപ്പം ആശുപത്രിയിലെത്തിയ ധനേഷ് യുവതിയുമായി പരിചയപ്പെടുകയും മൊബൈല്‍ഫോണ്‍ നമ്പര്‍ വാങ്ങുകയും ചെയ്തു.

പിന്നീട് ധനേഷ് യുവതിയെ ഫോണില്‍ നിരന്തരമായി ബന്ധപ്പെട്ട് പ്രണയാഭ്യര്‍ത്ഥന നടത്തി. തന്നെ ശല്യപ്പെടുത്തരുതെന്ന് പറഞ്ഞിട്ടും ധനേഷ് ഫോണ്‍ വിളി തുടര്‍ന്നു. 2013ല്‍ ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ രാവിലെ 8.30ന് ജോലി സ്ഥലത്തേക്ക് പോകാനായി ബസ് കാത്തുനില്‍ക്കുന്നതിനിടെ ധനേഷ് സ്ഥലത്തെത്തി. തനിക്ക് മംഗലാപുരത്തേക്ക് അത്യാവശ്യമായി പോകാനുണ്ടെന്നും തന്നോടൊപ്പം വരണമെന്നും ആവശ്യപ്പെട്ടു. ഇതിന് യുവതി വിസമ്മതിച്ചപ്പോള്‍ ഭര്‍ത്താവിനെയും മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവത്രെ.

ഇതേതുടര്‍ന്ന് യുവതി ധനേഷിനോടൊപ്പം മംഗലാപുരത്തേക്ക് പോയി. അവിടെ ലോഡ്ജില്‍ താമസിപ്പിച്ച് ധനേഷ് രണ്ട് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഇതിനിടയില്‍ യുവതിയുടെ നഗ്ന ഫോട്ടോകള്‍ ധനേഷ് പകര്‍ത്തുകയായിരുന്നു. ഈ ഫോട്ടോകള്‍ കാണിച്ച് പിന്നീട് മംഗലാപുരത്തേക്ക് വീണ്ടും വരണമെന്ന് ധനേഷ് ആവശ്യപ്പെട്ടു. ഇതിന് വഴങ്ങാത്തതിനെ തുടര്‍ന്നാണ് ധനേഷ് യുവതിയുടെ നഗ്ന ഫോട്ടോകള്‍ സുഹൃത്ത് മുഖാന്തിരം ഭര്‍ത്താവിന് അയച്ചുകൊടുത്തത്.

ഭര്‍ത്താവ് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് മംഗലാപുരത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ച വിവരം യുവതി വെളിപ്പെടുത്തിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഭര്‍തൃമതിയെ പീഡിപ്പിച്ച് നഗ്ന ഫോട്ടോ ഭര്‍ത്താവിനയച്ചു കൊടുത്ത കേസില്‍ കുറ്റപത്രം സമര്‍പിച്ചു

Keywords : Molestation, Photo, Kasaragod, Kerala, Kanhangad, Court, Police, Complaint, VV Danesh. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL