city-gold-ad-for-blogger
Aster MIMS 10/10/2023

പാചക വാതകം- ഉപഭോക്താക്കള്‍ പുതിയ നിബന്ധനകള്‍ പാലിക്കണം

കാസര്‍കോട്: (www.kasargodvartha.com 19.12.2014) ജില്ലയില്‍ പാചകവാതകത്തിന്റെ സബ്ഡിസി തുക  ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക്  നേരിട്ട് നിക്ഷേപിക്കുന്നതിന്  ആധാര്‍ കാര്‍ഡുകള്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ് സംബന്ധിച്ച്  കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍  ഉപഭോക്താക്കള്‍ പാലിക്കേണ്ട നിബന്ധനകളെക്കുറിച്ച് വിശദീകരിച്ചു.   എഡിഎം എച്ച് ദിനേശന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍, ഐ.ഒ.സി, ബി.പി.സി, എച്ച്.പി.സി  പ്രതിനിധികള്‍, വിവിധ ഗ്യാസ് ഏജന്‍സികള്‍  പങ്കെടുത്തു.

നിലവില്‍ ജില്ലയില്‍ എല്ലാ ഓയില്‍ കമ്പനികളും പാചകവാതക ഏജന്‍സികള്‍ തുടങ്ങിയിട്ടുണ്ട്.  ആധാര്‍ ഉളളവരും  ഇതുവരെ ആധാര്‍ നമ്പര്‍ എടുക്കാത്തവരും  എത്രയും  പെട്ടെന്ന് ഗ്യാസ്  ഏജന്‍സികളിലും ബാങ്കുകളിലും  ആധാര്‍ നമ്പര്‍ ലഭ്യമാക്കണം. ഇതിന്റെ ഫോം ഗ്യാസ് ഏജന്‍സികളിലും ബാങ്കുകളിലും ലഭിക്കുന്നതാണ്. ആധാര്‍ നമ്പര്‍ ഇല്ലാത്തവരും  കിട്ടാത്തവരും എത്രയും പെട്ടെന്ന്  ആധാര്‍ എടുത്ത്  ഗ്യാസ് ഏജന്‍സിയില്‍  നമ്പര്‍ അറിയിക്കേണ്ടതാണ്.  എന്നിട്ടും ആധാര്‍ കിട്ടാത്തവര്‍ അവരുടെ ബാങ്ക് അക്കൗണ്ട്  വിവരങ്ങള്‍ ഗ്യാസ് ഏജന്‍സികളില്‍ കൊടുക്കേണ്ടതാണ്. ഇതിന്റെ ഫോറം നമ്പര്‍ 4 ഗ്യാസ് ഏജന്‍സികളില്‍ ലഭ്യമാണ്.  
ബാങ്കിലേക്ക് കൊടുക്കേണ്ട വിവരങ്ങള്‍ ഗ്യാസ് ഏജന്‍സിയില്‍ വെച്ചിരിക്കുന്ന ഡ്രോപ് ബോക്‌സില്‍ ഇട്ടാലും മതി. ബാങ്കില്‍  പോകേണ്ടതില്ല.  2015 ഫെബ്രവരി  15  വരെ ഇതിന് അവസരമുണ്ട്. അത് വരെ സാധാരണ നിരക്കില്‍ സിലിണ്ടര്‍ ലഭിക്കുന്നതാണ് ഫെബ്രവരി  16മുതല്‍  ആധാര്‍ നമ്പറും ബാങ്ക് ഡീറ്റെയില്‍സും  കൊടുക്കാത്തവര്‍ക്ക് സബ്‌സിഡി ലഭിക്കുകയില്ല.  ഒരു വീട്ടില്‍  ഏതെങ്കിലും ഒരു ഓയില്‍ കമ്പനിയുടെ  ഒരു കണക്ഷന്‍ മാത്രമേ പാടുളളൂ. കൂടുതല്‍ കണക്ഷന്‍  ഉളളവര്‍ ഒന്നൊഴികെ ബാക്കി എല്ലാം സറണ്ടര്‍ ചെയ്യേണ്ടതാണ്. 

ജില്ലയില്‍ നിലവില്‍  എല്ലാ ഗ്യാസ് ഏജന്‍സികളിലും  പുതിയ ഗ്യാസ് കണക്ഷന്‍ കൊടുക്കുന്നുണ്ട്. ഇതിന് ഐഡി കാര്‍ഡിന്റെയും  മേല്‍വിലാസത്തിന്റെയും രേഖകള്‍  കൊടുക്കേണ്ടതാണ്. ഒരു ഗ്യാസ് സിലിണ്ടര്‍ ഉളളവര്‍  രണ്ടാമത്തെ ഗ്യാസ് സിലിണ്ടറിനുവേണ്ടി  ഡെപ്പോസിറ്റ് തുക ഗ്യാസിന്റെ  ചാര്‍ജ്ജ്  കൊടുത്താല്‍ അന്നുതന്നെ  സിലിണ്ടര്‍ ലഭിക്കുന്നതാണ്.  ഇതിനായി സമീപത്തുളള ഗ്യാസ് ഏജന്‍സിയെ സമീപിക്കാം. 

പാചക വാതകം- ഉപഭോക്താക്കള്‍ പുതിയ നിബന്ധനകള്‍ പാലിക്കണം
സബ്‌സിഡി ആവശ്യമില്ലാത്തവര്‍ ഗ്യാസ് ഏജന്‍സിയുമായി  ബന്ധപ്പെട്ട്  ഫോറം  5ല്‍ ഒരു പ്രസ്താവന കൊടുക്കേണ്ടതാണ്. തോട്ടം ഉടമകള്‍, ബിസിനസ്സ്, ഡോക്ടര്‍, എഞ്ചിനീയര്‍ , അഡ്വക്കേറ്റ് , ഒരു കുടുംബത്തിലെ രണ്ട് പേര്‍ ഉദ്യോഗസ്ഥരാണെങ്കില്‍ ഉയര്‍ന്ന വരുമാനം ഉളളവര്‍  സ്വമനസ്സാലെ സബ്‌സിഡി തുക വേണ്ട എന്ന് വെയ്ക്കാവുന്നതാണ്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  LPG, Gas Cylinder, LPG: consumer must obey new rules, Subsidy, Kasaragod, Kerala.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL