city-gold-ad-for-blogger
Aster MIMS 10/10/2023

വിദ്യാര്‍ത്ഥികളില്‍ സമ്പാദ്യശീലം വളര്‍ത്താന്‍ കെ.എസ്.എഫ്.ഇ.യുടെ ചിട്ടി പദ്ധതി

കാസര്‍കോട്: (www.kasargodvartha.com 19.12.2014) പൊതുമേഖലാ സ്ഥാപനമായ കെ.എസ്.എഫ്.ഇ. സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളില്‍ സമ്പാദ്യ ശീലം വളര്‍ത്താന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നു. ഇതിന്റെ ഭാഗമായുള്ള പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ ചിട്ടി പദ്ധതിയെ കുറിച്ചു പരിചയപ്പെടുത്തുന്നതിനുള്ള യോഗം കഴിഞ്ഞ ദിവസം കാസര്‍കോട്ടു നടന്നു. കുട്ടികള്‍ പ്ലസ്ടു കഴിയുമ്പോള്‍ അവര്‍ക്കു ഉന്നത വിദ്യാഭ്യാസത്തിനുള്ള പണം സ്വരൂപിക്കാന്‍ അവരെ പ്രാപ്തരാക്കുന്നതിനുള്ള പദ്ധതിയാണിത്.

കെ.എന്‍.കമലാക്ഷനാണ് പദ്ധതിയുടെ കാസര്‍കോട് ജില്ലയിലെ സ്‌പെഷ്യല്‍ ഓഫീസര്‍. പുതിയ പദ്ധതി ജില്ലയിലെ അധ്യാപകര്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും പരിചയപ്പെടുത്തുന്നതിനുള്ള യോഗം കെ.എസ്.എഫ്.ഇ. ചെയര്‍മാന്‍ പി.ടി.ജോസ് ഉദ്ഘാടനം ചെയ്തു. ജനറല്‍ മാനേജര്‍ (ബിസിനസ്) വി.പി. സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ മേഖലാ അസി.ജനറല്‍ മാനേജര്‍ എസ്. പ്രസാദ് സ്വാഗതവും കണ്ണൂര്‍ മേഖലയില്‍ ബിസിനസ് കാര്യങ്ങളുടെ ചുമതല വഹിക്കുന്ന ടി.രാജ് കുമാര്‍ നന്ദിയും പറഞ്ഞു. 

കാസര്‍കോട് ഡി.ഡി.ഇ. സി.രാഘവന്‍ വിശിഷ്ടാതിഥിയായിരുന്നു. ജില്ലയിലെ വിദ്യാഭ്യാസ വകുപ്പുദ്യോഗസ്ഥര്‍, ഹെഡ്മാസ്റ്റര്‍മാര്‍ തുടങ്ങിയവരും സംബന്ധിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
വിദ്യാര്‍ത്ഥികളില്‍ സമ്പാദ്യശീലം വളര്‍ത്താന്‍ കെ.എസ്.എഫ്.ഇ.യുടെ ചിട്ടി പദ്ധതി

Keywords:  KSFE begins Kuries for students, Kasaragod, Kerala, Launch, Professional Edu-care Chitty.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL