city-gold-ad-for-blogger
Aster MIMS 10/10/2023

അന്തര്‍സംസ്ഥാന കവര്‍ച്ചാകേസിലെ പ്രതി അറസ്റ്റില്‍

മംഗളൂരു: (www.kasargodvartha.com 31.12.2014) കേരളത്തിലും കര്‍ണാടകത്തിലുമടക്കം നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ബംഗളൂരുവിലെ അലക്‌സ് സൂര്യ (29) യെയാണ് പാണ്ടേശ്വരം പോലീസ് പിടികൂടിയത്.

ജൂലൈ 23ന് മംഗളൂരു മിലാഗ്രേസ് പള്ളിയില്‍ നടന്ന കവര്‍ച്ചാ കേസില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാള്‍ കഴിഞ്ഞ ദിവസം പിടിയിലായത്. മഹാകാളി പടപ്പില്‍ പോലീസ് സംഘം നടത്തിയ രാത്രികാല പട്രോളിംങിനിടയില്‍ റോഡരികില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ യുവാവിനെ കാണപ്പെടുകയായിരുന്നു. പോലീസിനെ കണ്ട് ഓടിയ യുവാവിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചാ സംഭവങ്ങള്‍ പുറത്ത് വന്നത്. മിലാഗ്രേസ് പള്ളിയില്‍ നടന്ന കവര്‍ച്ച നടത്തിയത് താനാണെന്ന് അലക്‌സ് പോലീസിനോട് സമ്മതിച്ചു. പള്ളിയുടെ ജനാല കമ്പികള്‍ തകര്‍ത്ത് മുറിയില്‍ പ്രവേശിക്കുകയും അലമാരയ്ക്കകത്ത് സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവും മോഷ്ടിക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യത്തിലും യുവാവിനെ പോലീസ് തിരിച്ചറിഞ്ഞിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ ലക്ഷക്കണക്കിന് രൂപയുടെ കറന്‍സി നോട്ടുകളും  സ്വര്‍ണങ്ങളും യുവാവില്‍ നിന്നും പിടിച്ചെടുത്തു. യുവാവിന്റെ പേരില്‍ ജെ.പി നഗറിലും മടിവാല്‍ പോലീസിലും നിരവധി കവര്‍ച്ചാ കേസുകള്‍ നിലവിലുണ്ട്. ബംഗളൂരുവിലും എറണാകുളം നോര്‍ത്തിലും കാസര്‍കോട്ടുമുള്ള പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ 20 ഓളം കവര്‍ച്ചാ കേസുകളുണ്ട്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

അന്തര്‍സംസ്ഥാന കവര്‍ച്ചാകേസിലെ പ്രതി അറസ്റ്റില്‍


Keywords : Mangalore, Thieves, Robbery, Case, Accuse, Arrest, Police, National, Kasaragod.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL