ഗള്‍ഫുകാരന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട പുത്തന്‍ കാറും ബുള്ളറ്റും കത്തിച്ചു
Dec 14, 2014, 11:33 IST
ചെര്‍ക്കള: (www.kasargodvartha.com 14.12.2014) ഗള്‍ഫുകാരന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട പുത്തന്‍ കാറും ബൈക്കും കത്തിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 2.45 മണിയോടെ ചെങ്കള നാലാം മൈലിലാണ് സംഭവം. കെ.എം അബ്ദുര്‍ റസാഖിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഇന്നോവ കാറും റോയല്‍ എന്‍ഫീള്‍ഡ് ബുള്ളറ്റുമാണ് കത്തിച്ചത്.
അടുത്തിടെ വാങ്ങിയ രണ്ടു വാഹനങ്ങള്‍ക്കും നമ്പര്‍ ആയിട്ടില്ല. ബൈക്കിന്റെ സീറ്റും ഏതാനും പാര്‍ട്ട്സുകളും കത്തിയിട്ടുണ്ട്. കാറിന്റെ മുന്‍ഭാഗമാണ് കത്തിയത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു നോക്കിയപ്പോഴാണ് വാഹനങ്ങള്‍ കത്തുന്നത് ശ്രദ്ധയില്‍പെട്ടത്. ഉടന്‍ അണച്ചതിനാല്‍ കൂടുതല്‍ നഷ്ടം ഒഴിവായി.
സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. വീട്ടുകാരുടെ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
മെഹ്ദി മസ്രൂര്‍ ബിസ്വാസിനെക്കുറിച്ച് 5 കാര്യങ്ങള്‍
Keywords: Kasaragod, Kerala, Cherkala, Car, Bike, fire, Police, House, Park, Vidyanagar Police, Innova Car, Royal Enfield Bullet, Car and bike set fire.
Advertisement: