ചൗക്കിയില്‍ കാറുകള്‍ കൂട്ടിമുട്ടി 2 പേര്‍ക്ക് ഗുരുതരം
Dec 14, 2014, 19:49 IST
കാസര്‍കോട്: (www.kasargodvartha.com 14.12.2014) ദേശീയ പാത ചൗക്കിയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിമുട്ടി ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മൊഗ്രാല്‍ കൊപ്പളത്തെ ഷാനവാസ് (28), മഞ്ചേശ്വരത്തെ അഷ്റഫിന്റെ മകള്‍ ശഹാന (12) എന്നിവരെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മഞ്ചേശ്വരത്തെ അബ്ദുല്ല (55), ഭാര്യ ഖദീജ (48), മകന് തംഷീര്‍ (27), ഹസൈനാറിന്റെ ഭാര്യ ഖദീജ (28), മകള്‍ തന്‍ഹ (മൂന്ന്) എന്നിവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ചേരങ്കൈയിലെ ബന്ധുവീട്ടില്‍ വിരുന്ന് സല്‍ക്കാരം കഴിഞ്ഞ് മഞ്ചേശ്വരത്തേക്ക് മടങ്ങുകയായിരുന്ന അബ്ദുല്ലയും കുടുംബവും സഞ്ചരിച്ച സ്വിഫ്റ്റ് ഡിസയര്‍ കാറും എതിര്‍ദിശയില്‍ വരികയായിരുന്ന ഷാനവാസ് സഞ്ചരിച്ച ആള്‍ട്ടോ കാറും കൂട്ടിയിടിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം.

അബ്ദുല്ല |
Keywords : Kasaragod, Kerala, Accident, Injured, Hospital, Manjeshwaram, Car, Mangalore.