city-gold-ad-for-blogger
Aster MIMS 10/10/2023

17 കാരി പീഡനത്തെ തുടര്‍ന്ന് വീടുവിട്ട സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 15.10.2014) 17 കാരി പീഡനത്തെ തുടര്‍ന്ന് വീടുവിട്ട സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. മഞ്ചത്തടുക്കയിലെ പി.എ. കരീം (25) ആണ് അറസ്റ്റിലായത്. ഉളിയത്തടുക്ക മഞ്ചത്തടുക്ക സ്വദേശിനിയായ 17 കാരിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിലാണ് കാസര്‍കോട് സി.ഐ. ടി. ജേക്കബ് കരീമിനെ അറസ്റ്റ് ചെയ്തത്.

പീഡനത്തിനിരയായതിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടി ഒരാഴ്ച മുമ്പ് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പോലീസിന്റെ പിടിയിലാവുകയായിരുന്നു. വനിതാ സെല്ലിനു കൈമാറിയ പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന പീഡന സംഭവം പുറത്തായത്.

ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കണ്ണൂര്‍ പോലീസാണ് കരീമിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തത്. ഈ കേസ് കാസര്‍കോട്ടേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് കരീമിനെ സി.ഐ അറസ്റ്റ് ചെയ്തത്. പീഡനം സംബന്ധിച്ച് പെണ്‍കുട്ടിയില്‍ നിന്നും വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി..

കഴിഞ്ഞ ജൂലൈ മുതല്‍ കരീം തന്നെ നിരന്തരം പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നും അത് അസഹ്യമായപ്പോഴാണ് താന്‍ നാടുവിട്ടതെന്നും പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയെ കാണാതായതു സംബന്ധിച്ച് ബന്ധുക്കള്‍ വിവരമറിയിച്ചിരുന്നുവെങ്കിലും രേഖാമൂലം പരാതി നല്‍കിയിരുന്നില്ലെന്നാണ് പോലീസ് വെളിപ്പെടുത്തിയിരുന്നത്.

കുന്താപുരം, മംഗലാപുരം, വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനുകളിലായി കരീമിനെതിരെ 14 ഓളം ക്രമിനല്‍ കേസുകളുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

17 കാരി പീഡനത്തെ തുടര്‍ന്ന് വീടുവിട്ട സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

Keywords : Kasaragod, Molestation, Case, Accuse, Arrest, Uliyathaduka, Complaint, Kareem, Manjathadukka. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL