city-gold-ad-for-blogger
Aster MIMS 10/10/2023

അന്യായമായ സ്ഥലം മാറ്റ ഉത്തരവ്: ഡി.ഡി.ഇ.യെ അധ്യാപകര്‍ ഉപരോധിച്ചു

കാസര്‍കോട്: (www.kasargodvartha.com 23.10.2014) സീനിയര്‍ അധ്യാപകരെ അന്യായമായി സ്ഥലം മാറ്റിയ ഡി.ഡി.ഇയെ അധ്യാപകര്‍ ഉപരോധിച്ചു. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ജി.എസ്.ടി.യുവിന്റെയും സി.പി.എം. അനുകൂല സംഘടനയായ കെ.എസ്.ടി.എയുടേയും സംയുക്താഭിമുഖ്യത്തിലാണ് ഡി.ഡി.ഇ. രാഘവനെ അധ്യാപകര്‍ കളക്ടറേറ്റിലുള്ള ഓഫീസില്‍വെച്ച് ഉപരോധിച്ചത്.

ഉപരോധത്തിന് ജി.എസ്.ടി.യു ജില്ലാ പ്രസിഡന്റ് കുഞ്ഞികണ്ണന്‍ കരിച്ചേരി, സംസ്ഥാന കൗണ്‍സില്‍ അംഗം സുനില്‍ കുമാര്‍, പ്രദീപ് ചന്ദ്രന്‍, കെ.എസ്.ടി.എ. ജില്ലാ പ്രസിഡന്റ് എ. പവിത്രന്‍, സെക്രട്ടറി കെ. രാഘവന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എ. ഗോവിന്ദന്‍, എ.ഡി. ശ്രിദേവി എന്നിവരാണ് ഉപരോധത്തിന് നേതൃത്വം നല്‍കിയത്.

സ്ഥലമാറ്റ ഉത്തരവ് പുനഃപരിശോധിക്കുമെന്നും സ്ഥലം മാറ്റം നിര്‍ത്തിവെക്കുമെന്നും ഡി.ഡി.ഇ. അറിയിച്ചതിനെതുടര്‍ന്നാണ് അധ്യാപകര്‍ ഉപരോധം അവസാനിപ്പിച്ച് പിരിഞ്ഞുപോയത്.
അന്യായമായ സ്ഥലം മാറ്റ ഉത്തരവ്: ഡി.ഡി.ഇ.യെ അധ്യാപകര്‍ ഉപരോധിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL