city-gold-ad-for-blogger
Aster MIMS 10/10/2023

മംഗലാപുരത്ത് സ്വകാര്യ കോളജില്‍ മലയാളി വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റ് കൊള്ളയടിക്കുന്നു

മംഗലാപുരം: (www.kasargodvartha.com 16.10.2014) മംഗലാപുരത്ത് സ്വകാര്യ കോളജില്‍ മലയാളി വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റ് കൊള്ളയടിക്കുന്നു. ഇതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ കോളജില്‍ പഠിപ്പുമുടക്കി സമരം നടത്തി. പാണ്ഡേശ്വരം ശ്രീനിവാസ് കോളജിലാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും ക്ലാസില്‍ ആവശ്യത്തിന് ഹാജര്‍ ഇല്ലെന്ന കാരണം പറഞ്ഞ് 15,000 രൂപ മുതല്‍ 25,000 രൂപ വരെ പിഴ ചുമത്തിയത്.
60 മുതല്‍ 75 ശതമാനം വരെ ഹാജര്‍ ഇല്ലാത്തവരില്‍ നിന്നും 15,000 രൂപ മുതല്‍ 25,000 രൂപ വരെ യാതൊരു ദാക്ഷിണ്യവുമില്ലാതെയാണ് പിഴയായി ഈടാക്കുന്നത്. മാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി നിര്‍ദേശിക്കുന്നത് 900 രൂപവരെ മാത്രമേ പിഴ ഈടാക്കാവൂ എന്നാണ്. പിഴ ഈടാക്കുന്നതിന് കോളജിന്റെ പേരില്‍ രസീതി നല്‍കുന്നുണ്ടെങ്കിലും ഹാള്‍ ടിക്കറ്റ് നല്‍കുമ്പോള്‍ ഈ രസീതി തിരിച്ചു വാങ്ങുന്നു.

അമിത ഫീസ് വാങ്ങുന്നതില്‍ സംശയം തോന്നിയ ചില വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റിയില്‍ ചെന്ന് അന്വേഷിച്ചപ്പോഴാണ് പിഴ ഈടാക്കുന്നതിലെ തട്ടിപ്പ് പുറത്തായത്. യൂണിവേഴ്‌സിറ്റിയില്‍ രേഖയില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പോലും ഹാജര്‍ കുറവില്ല. സംഭവം വിവാദമായതോടെ വിദ്യാര്‍ത്ഥികളില്‍ നിന്നും വാങ്ങിയ പിഴ സംഖ്യ തിരിച്ചു കൊടുത്ത് മാനേജ്‌മെന്റ് തലയൂരി. പോലീസ് എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളജ് മാനേജ്‌മെന്റ് പ്രതികാര നടപടിയും ആരംഭിച്ചിട്ടുണ്ട്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മംഗലാപുരത്ത് സ്വകാര്യ കോളജില്‍ മലയാളി വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റ് കൊള്ളയടിക്കുന്നു

മംഗലാപുരത്ത് സ്വകാര്യ കോളജില്‍ മലയാളി വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റ് കൊള്ളയടിക്കുന്നു
മംഗലാപുരത്ത് സ്വകാര്യ കോളജില്‍ മലയാളി വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റ് കൊള്ളയടിക്കുന്നു
മംഗലാപുരത്ത് സ്വകാര്യ കോളജില്‍ മലയാളി വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റ് കൊള്ളയടിക്കുന്നു


Keywords : Mangalore, College, Malayalam, Students, Education, Management,
Protests at Srinivas College.


Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL