city-gold-ad-for-blogger
Aster MIMS 10/10/2023

തിരഞ്ഞെടുപ്പ് വിജയം: നഗരത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം

കാസര്‍കോട്: (www.kasargodvartha.com 19.10.2014) മഹാരാഷ്ട്രയിലും ഹരിയാനയിലും ബി.ജെ.പി കൈവരിച്ച തിരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരത്തില്‍ ആഹ്ലാദ പ്രകടനം നടത്തി. സ്ത്രീകളടക്കം നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനത്തിന് നേതാക്കളായ കെ.ടി ജയറാം, ഗുരുപ്രസാദ്, ജി. ചന്ദ്രന്‍, പി. ഭാസ്‌ക്കരന്‍, ശരത്, രൂപ, സന്ധ്യ, സരിത, അനിത, നിര്‍മല, അശ്വിനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കറന്തക്കാട്ടെ ബി.ജെ.പി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം കെ.പി.ആര്‍ റാവു റോഡ്, എം.ജി റോഡ് വഴി സഞ്ചരിച്ച് മല്ലികാര്‍ജുന ക്ഷേത്രപരിസരത്ത് സമാപിച്ചു. പടക്കം പൊട്ടിക്കലും മധുര പലഹാര വിതരണവും പല കേന്ദ്രങ്ങളിലും നടന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടുള്ള മുദ്രാവാക്യങ്ങളും പ്രകടനത്തിലുയര്‍ന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

തിരഞ്ഞെടുപ്പ് വിജയം: നഗരത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം

Keywords : Kasaragod, Kerala, BJP, Election, Winner, Haryana, Maharashtra, Poll victory. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL